ആറന്മുള വിമാനത്താവളത്തിന് തത്വത്തിലുള്ള അനുമതി നിലവിലില്ളെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു

08:18 am 28/9/2016
download (3)
കൊച്ചി: ദേശീയ ഹരിത ട്രൈബ്യൂണല്‍ പാരിസ്ഥിതികാനുമതി റദ്ദാക്കിയ സാഹചര്യത്തില്‍ ആറന്മുള വിമാനത്താവളത്തിന് തത്വത്തിലുള്ള അനുമതി നിലവിലില്ളെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. ട്രൈബ്യൂണല്‍ പാരിസ്ഥിതികാനുമതി റദ്ദാക്കുകയും ഇത് സുപ്രീംകോടതി ശരിവെക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിമാനത്താവളത്തിനുള്ള അനുമതി പിന്‍വലിച്ചത്.

പാരിസ്ഥിതികാനുമതി ലഭിച്ചാല്‍ മാത്രമേ തത്വത്തിലുള്ള അനുമതി നല്‍കുന്ന കാര്യം വീണ്ടും പരിഗണിക്കാനാവൂവെന്നും ഇതുവരെ പാരസ്ഥിതികാനുമതി ലഭിച്ചതിന്‍െറ രേഖകള്‍ കേന്ദ്ര സര്‍ക്കാറിന് ലഭിച്ചിട്ടില്ളെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനുവേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.