ആലപ്പുഴ ജില്ലയില്‍ ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍.

01:33pm 16/5/2016
download (2)

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയില്‍ ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍. അമ്പലപ്പുഴയില്‍ യു.ഡി.എഫിന്റെ ബൂത്ത് ഓഫീസ് സി.പി.എം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതായി പരാതി ഉയര്‍ന്നു. മുഹമ്മ കായിപ്പുറത്ത് സി.പി.എം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പരുക്കേറ്റ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം അടക്കമുള്ളവര്‍ പോലീസിന്റെ പിടിയിലായി.