ആലുവയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ വീട്ടുടമ വെടിവച്ചു

02.30AM 31/10/2016
image_760x400
ആലുവ: നിര്‍മാണ ജോലിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളിയെ വീട്ടുടമ വെടിവച്ചു. ആലുവയിലാണ് സംഭവം. ബംഗാള്‍ മു‍ര്‍ഷിദാബാദ് സ്വദേശി ഷേക്ക് മാനുവലിനാണ് വെടിയേറ്റത്.
ഇന്ന് ഉച്ചക്കാണ് സംഭവം ഉണ്ടായത്.ആലുവ സ്വദേശി വിജയ് എന്നയാളുടെ വീട്ടില്‍ ജോലിക്കെത്തിയതായിരുന്നു ഷേക് മാനുവല്‍. ചെറിയ വാക്ക് തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് വിജയ് ഷേക്കിന് നേരേ വെടിവക്കുകയായിരുന്നു.
ലഹരി ഉപയോഗിക്കുന്ന വിജയ്ക്ക് മാനസിക അസ്വാസ്ഥമുണ്ടെന്നാണ് പോലീസ് പറയുന്നത്. പക്ഷികളെ വെടിവക്കുന്ന തോക്കാണ് വിജയ് ഉപയോഗിച്ചത്. ശരീരത്തിന്‍റെ പുറക് ഭാഗത്താണ് വെടിയേറ്റത്. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ ഇയാളെ അശുപത്രിയിലെത്തിച്ചു. ശരീരത്തില്‍ മൂന്ന് ഇ‍ഞ്ച് ഉള്ളിലേക്ക് വെടിയുണ്ട കയറിയിരുന്നു. ശസ്ത്രക്രിയയിലൂടെ പിന്നീട് വെടിയുണ്ട പുറത്തെടുത്തു.
ഷേഖ് മാനുവല്‍ അപകടനില തരണം ചെയ്തു. വിജയിനെ കസ്റ്റഡിയിലെടുത്ത പോലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.