ആല്‍ബനിയിലെ യക്കോബായ സുറിയാനി പള്ളിയില്‍ ദൈവമാതാവിന്റെ തിരുനാള്‍ കൊണ്ടാടി

07:58 pm 2/10/2016
Newsimg1_50010562
ആല്‍ബനി: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ രണ്ടാം വാര്‍ഷികവും, വി. ദൈവ മാതാവിന്റെ ജനന പെരുന്നാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. സെപ്റ്റംബര്‍ 16-നു വൈകിട്ട് 6 മണിക്ക് സെന്റ് ജോണ്‍സ് ചാപ്പലില്‍ (303 Sandcreek Road, Albany) ഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മോര്‍ത്തീസ് തിരുമേനിയെ പള്ളിയിലേക്ക് എതിരേറ്റു. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും, ധ്യാന പ്രസംഗവും നടന്നു. ഈവര്‍ഷത്തെ ധ്യാന പ്രസംഗത്തിന് നേതൃത്വം നല്‍കിയത് സുപ്രസിദ്ധ സുവിശേഷ പ്രാസംഗീകന്‍ റവ.ഫാ. എ.പി. ജോര്‍ജ് ആയിരുന്നു.

സെപ്റ്റംബര്‍ 17-നു സെന്റ് പീറ്റേഴ്‌സ് അര്‍മേനിയന്‍ ചര്‍ച്ചില്‍ വി. ആരാധനയും, തുടര്‍ന്ന് റാസയും നേര്‍ച്ച വിളമ്പും നടത്തപ്പെട്ടു. വി. ആരാധനയ്ക്ക് അഭിവന്ദ്യ മെത്രാപ്പോലീത്ത യല്‍ദോ മാര്‍ തീത്തോസ് നേതൃത്വം നല്‍കി. വെരി റവ. ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ, വികാരി റവ.ഫാ. ജോസഫ് വര്‍ഗീസ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. ആല്‍ബനിയില്‍ നിന്നും സമീപ സ്ഥലങ്ങളില്‍ നിന്നും നൂറുകണക്കിന് വിശ്വാസികള്‍ പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപി­ച്ചു.