ആളു മാറി യുവാവിന്റെ കൈ തല്ലിയൊടിച്ചു

06.55 AM 01-09-2016
49489001
കോട്ടയത്ത് ഗുണ്ടാ സംഘം ആളു മാറി യുവാവിന്റെ കൈ തല്ലിയൊടിച്ചു. മുണ്ടക്കയത്താണ് സംഭവം. ആയുര്‍വേദ തെറാപ്പിസ്റ്റായ തൊടുപുഴ പുത്തന്‍ വീട്ടില്‍ അനീഷാണ് പത്തംഗ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത് .
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സഹോദരിയുടെ വിവാഹം ക്ഷണിക്കാനാണ് സുഹൃത്തുക്കള്‍ക്കൊപ്പം അനീഷ് മുണ്ടക്കയത്ത് എത്തിയത് .ടൗണിന് സമീപത്തെ ഒരു ഹോട്ടലിലേയ്ക്ക് ഭക്ഷണം കഴിക്കാനായി പോകുന്നതിനിടെയായിരുന്നു ആക്രമണം .
തടസം പിടിച്ച സുഹൃത്തുക്കള്‍ക്കും മര്‍ദനമേറ്റു . ഏഴംഗ സംഘമാണ് അനീഷിന്റെ സുഹൃത്തുക്കളായ പാര്‍ഥ സാരഥി സോണി എന്നിവരെ മര്‍ദിച്ചത് . പരുക്കേറ്റ അനീഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .
ഇതറഞ്ഞ് അക്രമി സംഘം അവിടെയത്തി .ആളു മാറിയതാണെന്നും പൊലീസില്‍ പരാതിപ്പെടരുതെന്നും ആവശ്യപ്പെട്ടു .നഷ്ടപരിഹാരവും വാഗ്ദാനം ചെയ്തു .മുണ്ടക്കയം പൊലീസ് അന്വേഷണം തുടങ്ങി . ജയ്പൂരില്‍ ആയുര്‍വേദ തെറാപ്പിസ്റ്റാണ് അനീഷ്