ആശുപത്രിയില്‍ തുടരണമെന്നു ഇറോം ശര്‍മിളയോടു ഡോക്ടര്‍മാര്‍

08: 34 13/8/2016
download (4)

ഇംഫാല്‍: അഫ്‌സ്പ നിയമത്തിന് എതിരേ 16 വര്‍ഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ച ഇറോം ശര്‍മിള ആശുപത്രിയില്‍ തുടരണമെന്നു ഡോക്ടര്‍മാര്‍. ആരോഗ്യസ്ഥിതിയില്‍ കുഴപ്പങ്ങള്‍ ഒന്നുമില്ലെങ്കിലും 16 വര്‍ഷത്തിനു ശേഷം ആഹാരം കഴിക്കുന്നതിന്റെ ബുദ്ധിമുട്ടുകളുണ്ട്. ഇത് കണക്കിലെടുത്താണ് ആശുപത്രിയില്‍ തുടരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.

ഇംഫാലിലെ ജെഎന്‍ഐഎംഎസ് ആശുപത്രിയിലാണ് മണിപ്പൂരിന്റെ ഉരുക്ക് വനിത കഴിയുന്നത്. ദ്രാവകരൂപത്തിലുള്ള ആഹാരങ്ങളാണ് ഇപ്പോള്‍ ഇറോം ശര്‍മിളയ്ക്കു നല്‍കി വരുന്നത്. വളരെ സാവധാനമാണ് ശരീരം ആഹാരങ്ങളോടു പ്രതികരിക്കുന്നതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കട്ടികുറഞ്ഞ ആഹാരങ്ങള്‍ നല്‍കാനാകുമെന്ന പ്രതീക്ഷയിലാണു ഡോക്ടര്‍മാര്‍.