ആസാമില്‍ നേരിയ ഭൂചലനം

04:24 PM 23/8/2016
download (3)
ഗോഹട്ടി: ആസാമിലെ കാര്‍ബി ആംങ്ക്‌ലോംഗ് ജില്ലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നേരിയ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രതയാണ് ഭൂകമ്പം രേഖപ്പെടുത്തിയത്. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തലസ്ഥാനമായ ഗോഹട്ടിയിലും നേരിയ തുടര്‍ചലനങ്ങള്‍ ഉണ്ടായി.

പുലര്‍ച്ചെ 7.11ന് ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തിയിലും ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവിടെയുണ്ടായത്. തിങ്കളാഴ്ച ഹരിയാനയും ഡല്‍ഹിയും ഉള്‍പ്പട്ടെ ഉത്തരേന്ത്യന്‍ സ്ഥലങ്ങളിലും പ്രകമ്പനം കുറഞ്ഞ ഭൂകമ്പമുണ്ടായിരുന്നു.