ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ ബധിരയും മൂകയുമായ യുവതി മരിച്ചു

01.15 AM 08-08-2016
rape_1106
കൃഷ്ണനഗര്‍: ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ ബധിരയും മൂകയുമായ യുവതി മരിച്ചു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലായിരുന്നു സംഭവം. കഴിഞ്ഞമാസം ഈ യുവതി മാനഭംഗത്തിനിരയായിരുന്നു.
ബേട്ടായി നാതുന്‍പരയിലെ വീട്ടില്‍ ഉറങ്ങിക്കിടന്ന യുവതിക്കുമേല്‍ ജനാലയിലൂടെ അജ്ഞാതന്‍ ആസിഡ് ഒഴിക്കുകയായിരുന്നു. മേലാസകലം പൊള്ളലേറ്റ യുവതിയെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുറച്ചുസമയത്തിനുശേഷം മരണത്തിനു കീഴടങ്ങി. മേല്‍നടപടികള്‍ സ്വീകരിച്ചശേഷം പോലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
കഴിഞ്ഞമാസം യുവതിയെ പീഡനത്തിനരയായ സമീപവാസിക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്നതായി ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി. പീഡനത്തെ കുറിച്ച് പോലീസില്‍ പരാതി നല്‍കരുതെന്ന് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും, ഇത് അവഗണിച്ച് യുവതി പരാതി നല്‍കിയിരുന്നു.