27/01/2016
മെല്‍ബണ്‍: ആസ്ട്രേലിയന്‍ ഓപ്പണ്സ്സില് സാനിയ മിര്‍സ മാര്‍ട്ടിന ഹിംഗിസ് സഖ്യം വിജയം കുറിച്ചു . ക്വാര്‍ട്ടറില്‍ ജര്‍മന്‍ അമേരിക്കന്‍ ജോഡികളായ അന്ന ലെന ഗ്രോയിന്‍ഫെല്‍ഡ് കോകോ വാന്‍ഡെവഗ് സഖ്യത്തെ സാനിയ ഹിംഗിസ് സഖ്യം തോല്പിച്ചു. ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കായിരുന്നു ഇവരുടെ വിജയം. സ്കോര്‍ 64, 46, 61. മത്സരം ഒരു മണിക്കൂര്‍ 37 മിനിറ്റ് നീണ്ടു നിന്നു. ഇന്തോസ്വിസ് സഖ്യത്തിന്റെ തോല്‍വി അറിയാതെയുള്ള 34ാം മത്സരമാണിത്.