ആ കരുത്തുറ്റ ഷോട്ടുകള്‍ ഇനിയയണ്ടാകുമോ ?

11:45 AM 23/02/2016
download (4)

ക്രൈസ്റ്റ് ചര്‍ച്ച്: ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ മുഖംമൂടിയണിഞ്ഞത്തെിയ ആരാധകര്‍ക്കിടയിലൂടെ ക്രിക്കറ്റ് ചരിത്രത്തിലെ ‘കരുണ’യില്ലാത്ത മുഖങ്ങളിലൊന്നായ ബ്രണ്ടന്‍ മക്കല്ലം തന്റെ അവസാന ഇന്നിങ്‌സിന് ഇറങ്ങി. കരഘോഷങ്ങള്‍ക്കിടയിലും സമ്മര്‍ദമൊന്നുമില്ലാതെയാണ് തുടങ്ങിയത്. ആദ്യ ഇന്നിങ്‌സ് അവസാനിച്ചിടത്തുനിന്ന് തുടങ്ങുകയാണെന്ന് ആരാധകരെ തോന്നിപ്പിക്കുന്നതായിരുന്നു തുടക്കം. ഹ്രസ്വമായിരുന്നെങ്കിലും പന്ത് വേലിതേടി പാഞ്ഞത് നാലുതവണ. മൂന്നെണ്ണം ഫോറും ഒരു സിക്‌സും. 34ാം ഓവറിലെ നാലാം പന്തില്‍, ജോഷ് ഹെയ്‌സല്‍വുഡിനെ സിക്‌സറിനുപറത്തിയ ആവേശത്തില്‍ അടുത്ത പന്തും അതിര്‍ത്തി കടത്താന്‍ വീശിയ മക്കല്ലത്തെ മിഡ്വിക്കറ്റില്‍ അസാമാന്യ ക്യാച്ചിലൂടെ ഡേവിഡ് വാര്‍ണര്‍ പറഞ്ഞയച്ചു. അഞ്ചാമനായത്തെിയ മക്കല്ലം 27 പന്തില്‍നിന്ന് 25 റണ്‍സെടുത്താണ് തന്റെ ക്രിക്കറ്റ് ജീവിതത്തിന് വിരാമമിട്ടത്.