ആ മുരളീരവം മറഞ്ഞിട്ട് 11 വര്‍ഷങ്ങള്‍ പിന്നിടുന്നു

11:37am 03/3/2016
കെ.പി വൈക്കം
24150

മലയാളിയുടെ കാതുകളില്‍ കുളിര്‍മഴ പെയ്യിച്ച് രവീന്ദ്രം സംഗീതം നിലച്ചിട്ട് ഇന്ന് 11 വര്‍ഷംതികയുന്നു. ഹരിമുരളീരവമായി മലയാളിയുടെ മനസില്‍ സംഗീതത്തിന്റെ അമൃതധാര പകര്‍ന്ന കുളത്തൂപ്പുഴ രവിന്ദ്രനെ രവീന്ദ്രന്‍മാഷിനെ മറക്കാന്‍ ലയാളികള്‍ക്ക് ഒരിക്കലം സാധിക്കുകയില്ല. ഇന്നും അദ്ദേഹത്തിന്റെ ഒരു പാട്ടെങ്കിലും കേള്‍ക്കാതെ മലയാളിയുടെ ഒരു ദിവസം കടന്നു പോകില്ല. ചൂളയില്‍ തുടങ്ങി കളഭത്തില്‍ അവസാനിക്കു അദ്ദേഹത്തിന്റെ സംഗീത സപര്യ കാലാതിവര്‍ത്തിയായി സംഗീത ആരാധകരുടെ ഹൃദയങ്ങളെ കീഴടക്കിക്കൊണ്ടിരിക്കുു. സുന്ദര ഗാനങ്ങളുടെ ഒരു നീണ്ട നിര തെയുണ്ട് അദ്ദേഹത്തിന്റേതായി’്.
ചലച്ചിത്ര പിണി ഗായകനാവാന്‍ ആഗ്രഹിച്ച് സംഗീതസംവിധായകനായി മറിയ കഥയാണ് രവീന്ദ്രന്‍ മാഷിനുള്ളത്. പിണിഗായകനാകാന്‍ മദ്രാസിലെത്തിയ രവീന്ദ്രന് എം.എസ് ബാബുരാജ് അടക്കമുള്ള അത്തെ പ്രമുഖ സംഗീത സംവിധായകര്‍ക്കു വേണ്ടിയെല്ലാം ട്രാക്കു പാടാനായിരു അു വിധി. അതേസമയം സഹപാഠിയും സുഹൃത്തുമായിരു യോശുദാസ് പാടിത്തെളിഞ്ഞുകൊണ്ടേയിരുു. യോശുദാസിനു വേണ്ടി ട്രാക്ക് പാടിയും, ഡബ്ബിംഗ് സ്റ്റുഡിയോകളില്‍ ശബ്ദം പകര്‍ും നിരാശയോടെ മാദ്രാസ് ജീവിതം മുാേ’ു പോകുമ്പോള്‍ രക്ഷകനായ് അവതരിച്ചത് യോശുദാസ് തെയായിരുു. രവീന്ദ്രനിലെ സംഗീതജ്ഞനില്‍ ഉത്തമ വിശ്വാസം ഉണ്ടായിരു യേശുദാസ് അദ്ദേഹത്തെ സംവിധായകന്‍ ശശികുമാറിന് പരിചയപ്പെടുത്തി.
അങ്ങനെ 1979ല്‍ രവീന്ദ്രനിലെ സംഗീതജ്ഞന്റെ ആദ്യ കുഞ്ഞു പിറു, ചൂള എ ചിത്രത്തിലെ താരകേ… മിഴിയിതളില്‍ കണ്ണീരുമായി…എ സുന്ദരഗാനം പിറവികൊണ്ടു. സുഹൃത്തായ യേശുദാസിന്റെ ദീര്‍ഘവീക്ഷണം തെറ്റിയില്ല. ചൂളയിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റായി മാറി. യുവാക്കളുടെ ചുണ്ടുകളില്‍ ആ ഗാനങ്ങള്‍ തത്തിക്കളിച്ചു. പിീട് രവീന്ദ്രന്‍ എ സംഗീത സംവിധായകന് തിരിഞ്ഞു നോക്കേണ്ടിവി’ില്ല. ചെയ്ത ഗാനങ്ങളെല്ലാം ഒിനുപുറകെ ഒായില്‍ ഹിറ്റിലേക്ക് കുതിച്ചു. രവീന്ദ്രസംഗീതം മലയാളിയുടെ ഹൃദയത്തില്‍ എന്നും അലയടിച്ചു.
കര്‍ണ്ണാ’ിക്കും ഹിന്ദുസ്ഥാനിയും ഒരുപോലെ ചലച്ചിത്ര സംഗീതത്തിനു വഴിപ്പെടുത്തിയ രവീന്ദ്രമാഷിന്റെ സംഗീതം സാധാരണക്കാര്‍ക്കുപോലും ഹൃദ്യമാകും വിധം ലളിതമായിരുു. ഹാര്‍മോണിയത്തില്‍ വിരലുകള്‍ പായിച്ച് ഭാവഗംഭീരഗാനങ്ങള്‍ക്ക് ജന്മം നല്കുമ്പോഴും പാട്ടുകാരനാവാന്‍ കൊതിച്ചതിന്റെ ഇത്തിരിമോഹം മാഷില്‍ അവശേഷിച്ചിരുു. മാഷിന്റെ പാട്ടുകളില്‍ മുക്കാല്‍ പങ്കും ഉറ്റ സുഹൃത്തായ യേശുദാസ് തെയാണ് പാടിഗംഭീരമാക്കിയത്. അവര്‍ക്കിടയില്‍ വികാരപരമായള നിലനി അടുപ്പം അവര്‍ തീര്‍ത്ത പാ’ിലും ഊഷ്മളമായ് ജ്വലിച്ചുനിു. ഒരു സന്ദര്‍ഭത്തോട് ഇണങ്ങി നി് സംഗീതമൊരുക്കുതില്‍ രവീന്ദ്രനോളം വൈഭവം ആരും കാണിച്ചി’ില്ല. അമരത്തിലെ വികാര നൗകയുമായ്…തിരമാലകള്‍ ആലോലം… എന്നു പാടുമ്പോള്‍ തിരമാലയില്‍ പെട്ട നൗകയുടെ ഓളം പാട്ടില്‍ ലയിച്ചു കിടക്കുു.
ഭരതത്തിലെ വിസ്മയ സംഗീതത്തിന് 1991ല്‍ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ദേശീയതലത്തില്‍ പ്രത്യേക പരാമര്‍ശവും അദ്ദേഹത്തെ തേടിയെത്തി. 2002ല്‍ നന്ദനത്തിലെ ഗാനങ്ങളിലൂടെ വീണ്ടും സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം. എം.ജി.ശ്രീകുമാറിന് ആദ്യത്തെ ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്തത് മാസ്റ്ററുടെ നാദരൂപിണി ശങ്കരീ പാഹിമാം (ഹിസ് ഹിനസ് അബ്ദുള്ള) എ ഗാനമാണ്. ഗായികമാരില്‍ ചിത്രയായിരുു മാസ്റ്ററുടെ ഗാനങ്ങള്‍ കൂടുതല്‍ ആലപിച്ചത്.
കളഭം എന്ന ചിത്രത്തിനാണ് രവീന്ദ്രന്‍ മാസ്റ്റര്‍ അവസാനം ഈണം നല്‍കിയത്. 2005ല്‍ അനശ്വരമായ രവീന്ദ്ര സംഗീതം ബാക്കിയാക്കിയാക്കി മാസ്റ്റര്‍ വിട പറഞ്ഞപ്പോള്‍ സംഗീത പ്രേമികള്‍ക്ക് നഷ്ടമായത് ഹൃദയത്തില്‍ നി് ഉയര്‍ മുരളിരവമായിരുു.