ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തിലും പാക്കിസ്ഥാന് തോല്‍വി

01.14 PM 02-09-2016
Ben_Stokes_090216
ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തിലും പാക്കിസ്ഥാന് തോല്‍വി. നാല് വിക്കറ്റിനായിരുന്നു തോല്‍വി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ എട്ട് വിക്കറ്റിന് 247 റണ്‍സ് നേടി. ഇംഗ്ലണ്ട് 48 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ക്യാപ്റ്റന്‍ അസ്ഹര്‍ അലി (80), ഇമാദ് വസീം (57) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് പാക്കിസ്ഥാന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി സ്പിന്നര്‍ ആദില്‍ റഷീദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
എന്നാല്‍ മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ പതറിയെങ്കിലും മധ്യനിരയിലൂടെ ഇംഗ്ലണ്ട്. ജയം പിടിച്ചെടുത്തു. ബെന്‍ സ്റ്റോക്‌സ് (69), ജോണി ബെയിര്‍‌സ്റ്റോ (61) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്. 72/4 എന്ന നിലയില്‍ നിന്നും തുടങ്ങിയ ഇവര്‍ അഞ്ചാം വിക്കറ്റില്‍ 103 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൊയിന്‍ അലി 45 റണ്‍സോടെ പുറത്താകാതെ നിന്നു. ബെയിര്‍‌സ്റ്റോയാണ് മാന്‍ ഓഫ് ദ മാച്ച്.