നൈസ്: യൂറോ കപ്പ് ഫുട്ബോളില്‍ നിന്നു ക്വാര്‍ട്ടര്‍ കാണാതെ ഇംഗ്ലണ്ട് പുറത്തായതിനു പിന്നാലെ കോച്ച് റോയി ഹോജ്സണ്‍ രാജിവച്ചു. യൂറോകപ്പില്‍ കന്നിക്കാരയ ഐസ്ലന്ഡിനോടു 2-1നാണു ഇംഗ്ലണ്ട് പരാജയപ്പെട്ടത്.
രണ്ടു വര്‍ഷം കൂടി പരീശീലക സ്ഥാനത്തു തുടരാനുള്ള കാലാവധി ഉണ്ടെങ്കിലും മറ്റാരെങ്കിലും ആ സ്ഥാനത്തു എത്തേണ്ട സമയമായെന്നു വ്യക്തമാക്കിയാണ് ഹോജ്സണ്‍ രാജി പ്രഖ്യാപിച്ചത്.
നിര്‍ണായക മത്സരത്തില്‍ കളിയുടെ ആദ്യ മിനിറ്റുകളില്‍ത്തന്നെ സൂപ്പര്‍ താരം വെയ്ന്‍ റൂണിയിലൂടെ മുന്നിലെത്തിയ ശേഷമാണ് ഇംഗ്ലണ്ട് ഐസ്ലന്‍ഡിനു മുന്നില്‍ അടിയറവു പറഞ്ഞത്.