ഇംറാന്‍ ഖാന്‍ വീണ്ടും വിവാഹിതനാവുന്നു.

01:16 pm 21/11/2016

download (1)
ഇസ്ലാമാബാദ്: മൂന്നാമതും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് മുന്‍ ക്രിക്കറ്റ ് താരവും തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇംറാന്‍ ഖാന്‍. ലണ്ടനില്‍ കുടുംബസുഹൃത്തിന്‍െറ മകളുടെ വിവാഹത്തില്‍ പങ്കെടുക്കവെയാണ് അദ്ദേഹം മനസ്സ് തുറന്നത്.

രണ്ടു വിവാഹങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടുമൊരു ഭാഗ്യപരീക്ഷണത്തിന് മുതിരാന്‍ തയ്യാറാണെന്ന് 64കാരനായ ഇംറാന്‍ വെളിപ്പെടുത്തിയത്. രണ്ടു പെണ്ണു കെട്ടിയിട്ടും പരാജയപ്പെട്ടതിനാല്‍ വിവാഹജീവിതത്തെക്കുറിച്ച് നവദമ്പതികള്‍ക്ക് ഉപദേശം നല്‍കാനില്ല. അവരുടെ വിവാഹജീവിതം വിജയകരമായിത്തീരട്ടെയെന്നും ഇംറാന്‍ പറഞ്ഞു.

വിവാഹത്തില്‍ പങ്കെടുക്കാനത്തെിയ അതിഥികള്‍ ഇംറാന്‍ ഖാന്‍െറ നര്‍മം നിറഞ്ഞ വാക്കുകള്‍ കരഘോഷത്തോടെയാണ് വരവേറ്റത്. 1995ലാണ് ജമീമ ഗോള്‍ഡ്സ്മിത്തിനെ വിവാഹം ചെയ്തത്. 2004ല്‍ വേര്‍പിരിഞ്ഞു. 2015ല്‍ സിനിമാ നിര്‍മാതാവും പത്രപ്രവര്‍ത്തകയുമായ റഹം ഖാനെ വിവാഹം കഴിച്ചു. വൈകാതെ ഇരുവരും പിരിഞ്ഞു.