ഇഎസ്പിഎന്‍ സ്‌പോര്‍ട്‌സ് ലേഖകന്‍ ജോണ്‍ സാന്റേഴ്‌സ് അന്തരിച്ചു

– പി. പി. ചെറിയാന്‍
unnamed (1)
ന്യൂയോര്‍ക്ക് : ഇഎസ്പിഎന്‍ സ്‌പോര്‍ട്‌സ് വാര്‍ത്താ ലേഖകനായി കഴിഞ്ഞ മൂന്നു പതിറ്റാണ്ടോളം പ്രവര്‍ത്തിച്ച ജോണ്‍ സാണ്ടേഴ്‌സ് ഓഗസ്റ്റ് 10 ബുധനാഴ്ച സ്വവസതിയില്‍ അന്തരിച്ചതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.

ബുധനാഴ്ച രാവിലെ ഉറക്കം ഉണര്‍ന്ന ഭാര്യയാണ്­ അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന ജോണിനെ വീടിനകത്തെ ബെഡില്‍ കണ്ടെത്തിയത്. ഉടന്‍ 911 വിളിച്ചു ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു സിപിആര്‍ നല്‍കി ജീവന്‍ വീണ്ടെടുക്കുവാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.

അമേരിക്കയിലെ സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് മറക്കാനാവാത്ത നിരവധി അനുഭവങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിന് സാന്റേഴ്‌സിന് കഴിഞ്ഞിട്ടുണ്ട്.

ജോണ്‍ സാന്റേഴ്‌സിന്റെ അകാല നിര്യാണം കായിക ലോകത്തിന് കനത്ത നഷ്ടമാണ്. എബിസി കോളേജ് ഫുട്‌ബോള്‍ സ്റ്റുഡിയോ ഷോ, ഇഎസ്പിഎന്‍ കോളേജ് ഫുട്‌ബോള്‍ ലൈവ് തുടങ്ങി നിരവധി ഷോകള്‍ അവതരിപ്പിച്ചു വിദ്യാര്‍ത്ഥികളുടെ അംഗീകാരം നേടിയെടുക്കുന്നതില്‍ സാണ്ടേഴ്‌സ് വിജയിച്ചിരുന്നു. വി. ഫൗണ്ടേഷന്റെ സ്ഥാപകന്‍ കൂടിയാണ് സാന്റേഴ്‌സ്. മരണ കാരണം എന്തായിരുന്നു എന്നു പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.