ഇടതുമുന്നണി വലിയമുന്നേറ്റം നടത്തും പിണറായി വിജയന്‍

29-03-2016 11.30 AM
pin_1761358f

കേരളത്തില്‍ ഇടതുമുന്നണി വലിയമുന്നേറ്റം നടത്തുമെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മഹാഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണ ഇതിനകം തന്നെ ഇടതുമുന്നണി ആര്‍ജിച്ചുകഴിഞ്ഞതായും അദേഹം പറഞ്ഞു.
ചീഫ് സെക്രട്ടറിവരെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന അതിശയകരമായ സാഹചര്യമാണു കേരളത്തിലുള്ളത്. പുതിയ ഇടം നോക്കുന്ന വര്‍ഗീയ ശക്തികളെ നേരിടാന്‍ ഇടതുപക്ഷത്തിനേ സാധിക്കുകയുള്ളൂവെന്നു ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. ജനപിന്തുണയുള്ള നല്ല സ്ഥാനാര്‍ഥികളെ അണിനിരത്തിയാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പ് രംഗത്തുള്ളത്. ബുധനാഴ്ച സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും. അഞ്ചിന് പ്രകടനപത്രിക പുറത്തിറക്കുമെന്നും പിണറായി പറഞ്ഞു.