ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു.

09:33 am 3/10/2016
images (2)

കട്ടപ്പന: ചേരമ സാംബവ ഡെവലപ്മെന്‍റ് സൊസൈറ്റി (സി.എസ്.ഡി.എസ്) സംസ്ഥാന കമ്മിറ്റി ഇടുക്കി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതൽ തുടങ്ങിയ ഹര്‍ത്താല്‍ വൈകുന്നേരം ആറിന് അവസാനിക്കും. ദലിത് വയോധികന്‍െറ മൃതദേഹം ആദ്യം അടക്കിയ സ്ഥലത്തു നിന്ന് പുറത്തെടുത്ത് പൊതുശ്മശാനത്തില്‍ സംസ്കരിച്ച് അനാദരവ് കാട്ടിയെന്നാരോപിച്ചാണ് ഹര്‍ത്താല്‍.