07:25 am 16/6/2017
ബര്‍മ്മിങ്ഹാം: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ സെമി ഫൈനലില്‍ ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ഇതോടെ ഏവരും കാത്തിരുന്ന ഇന്ത്യപാകിസ്താന് സ്വപ്ന ഫൈനലിന് കളമൊരുങ്ങി. ഞായറാഴ്ചയാണ് ഫൈനല്‍. ബംഗ്ലാദേശ് മുന്നോട്ട് വെച്ച 265 റണ്‍സ് ഇന്ത്യക്ക് ഒരു ഘട്ടത്തിലും വെല്ലുവിളിയായില്ല. 40.1 ഓവറില്‍ അനായാസം ഇന്ത്യ ലക്ഷ്യം മറികടന്നു.
ഇന്ത്യക്കായി രോഹിത് ശര്‍മ്മ (123) ക്യാപ്റ്റന്‍ വിരാട് കോഹ്ലി(96) എന്നിവര്‍ മികച്ച പ്രകടനം നടത്തി. സ്കോര്‍: ബംഗ്ലാദേശ് 264/7, ഇന്ത്യ265/1
ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് 264 റണ്‍സ് നേടിയത്. മുഷ്ഫിക്കര്‍ റഹ്മാന്(70), തമീം ഇഖ്ബാല്‍(61) എന്നിവരുടെ ബാറ്റിങ്ങാണ് ടീമിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത് ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍, കേദാര്‍ ജാദവ്, ബുമ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.