ഇനി ലാന്‍ഡ് ഫോാണിലും വാട്‌സ്ആപ്പ്

04:13pm 30/3/2016
hqdefault
ന്യൂഡല്‍ഹി: പൊതുവെ വാട്‌സ്ആപ്പ്, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളില്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ മാത്രമാണ് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇനി മുതല്‍ ലാന്‍ഡ് ഫോണ്‍ നമ്പറിലും ഈ ആപ്ലിക്കേഷനുകളില്‍ പ്രവര്‍ത്തിക്കും.
ഇന്റര്‍നെറ്റ് സര്‍വീസ് പ്ര?വൈഡര്‍മാരും ടെലികോം ഓപ്പറേറ്റേഴ്‌സും നടത്തിയ ചര്‍ച്ചയിലാണ് ഇതിന് തീരുമാനമായത്. സര്‍ക്കാരിന്റെ ഇന്റര്‍ മിനിസ്റ്റീരിയല്‍ പാനലാണ് ചര്‍ച്ചയ്ക്ക് നേതൃത്വം വഹിച്ചത്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കോളുകള്‍ വിളിക്കാനായുള്ള സൗകര്യം ഈ നീക്കത്തിലൂടെ ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.