ഇന്ത്യക്കാരുടെ ഉയരം കൂടി വരുന്നു

05:17 pm 14/08/2016
images
Indians growing tallerന്യൂഡൽഹി: ഇന്ത്യക്കാർ അവരുടെ രക്ഷിതാക്കളെക്കാൾ ഉയരം കൂടിവരുന്നതായി പഠനം. 1914നും 2014നും ഇടയിൽ ഇന്ത്യയിലെ പുരുഷൻമാരുടെ ഉയരം 3 സെന്‍റീമീറ്റർ വർധിച്ച് 165 സെന്‍റീമീറ്ററും സ്ത്രീകളുടെ ഉയരം അഞ്ച് സെന്‍റീമീറ്റര്‍ വര്‍ധിച്ച് 153 സെന്‍റീമീറ്ററുമായതായി പഠനം പറയുന്നു.
ന്യൂഡൽഹി: ഇന്ത്യക്കാർ അവരുടെ രക്ഷിതാക്കളെക്കാൾ ഉയരം കൂടിവരുന്നതായി പഠനം. 1914നും 2014നും ഇടയിൽ ഇന്ത്യയിലെ പുരുഷൻമാരുടെ ഉയരം 3 സെന്‍റീമീറ്റർ വർധിച്ച് 165 സെന്‍റീമീറ്ററും സ്ത്രീകളുടെ ഉയരം അഞ്ച് സെന്‍റീമീറ്റര്‍ വര്‍ധിച്ച് 153 സെന്‍റീമീറ്ററുമായതായി പഠനം പറയുന്നു.

എന്നാൽ ലോകത്തെ ഏറ്റവും ഉയരമുള്ള പുരുഷന്‍മാരെക്കാള്‍ 17.5 സെന്‍റീമീറ്റര്‍ കുറവാണ് ഇന്ത്യയിലെ പുരുഷന്മാരുടെ ഉയരം. ആഗോളശരാശരി കണക്കാക്കുമ്പോള്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ശരാശരി 17 സെന്‍റീമീറ്റര്‍ ഉയരം കുറവാണ്‌.
ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ 800 ഗവേഷകരാണ് പഠനം നടത്തിയത്. 200 രാജ്യങ്ങളിലെ ഒരു കോടി 86 ലക്ഷം പേരാണ് പഠനവിധേയമായത്.

മിക്ക രാജ്യങ്ങളിലും പൗരന്മാരുടെ ഉയരത്തില്‍ വര്‍ധനവുണ്ടായതായി പഠനത്തില്‍ കണ്ടെത്തി. കൂടുതല്‍ വര്‍ധനവ് കണ്ടെത്തിയത് യൂറോപ്യന്‍ രാജ്യങ്ങളിലാണ്. പാരിസ്ഥിതികമായ കാര്യങ്ങളാണ് മനുഷ്യന്‍റെ ഉയരത്തില്‍ മാറ്റം വരാന്‍ കാരണമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. എ ലക്ഷ്മണ്‍ മാധ്യമങ്ങളോട് പറഞ്ഞു.