ഇന്ത്യക്കാര്‍ക്ക് എതിരെ പരിഹാസവുമായി ട്രംപ്

08:18am 24/04/2016

വാഷിങ്ടണ്‍: പുറംകരാര്‍ തൊഴിലുകള്‍ക്കെതിരെ തന്റെ നിലപാട് ആവര്‍ത്തിക്കുന്നതിനിടെ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി യു.എസ് റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. കാള്‍ സെന്ററുകളില്‍ ജോലിചെയ്യുന്നവരുടെ ഭാഷയുടെ നിലവാരത്തെയാണ് ട്രംപ് പരിഹസിച്ചത്. പ്രചാരണ പരിപാടിക്കിടെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട സംശയം അന്വേഷിക്കാന്‍ വിളിച്ചപ്പോള്‍ ഇന്ത്യക്കാരനായ കാള്‍ സെന്റര്‍ ജീവനക്കാരനോട് എവിടത്തുകാരനാണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഇന്ത്യയില്‍നിന്നാണെന്ന് എന്നതിനുപകരം ഞങ്ങള്‍ ഇന്ത്യയില്‍നിന്നാണെന്നായിരുന്നത്രേ മറുപടി. വളരെ നന്നായെന്ന് പറഞ്ഞ് സംഭാഷണം നിര്‍ത്തിയെന്ന് പറഞ്ഞ ട്രംപ് ഇന്ത്യ മഹത്തായ രാജ്യമാണെന്നും, അവിടുത്തെ നേതാക്കളോട് വിരോധമില്‌ളെന്നും കൂട്ടിച്ചേര്‍ത്തു