ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച.

12:17pm 31/07/2016
The-West-Indies-wait-for-a-review-during-day-four-of-the-Third-Test-match-between-New-Zealand-and-the-West
കിങ്സ്റ്റണ്‍: ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 21 ഓവറില്‍ മൂന്നു വിക്കറ്റിന് 72 റണ്‍സ് എന്നനിലയിലാണ് കരീബിയക്കാര്‍. അര്‍ധസെഞ്ച്വറി നേടിയ ജര്‍മെയ്ന്‍ ബ്ളാക്വുഡിനൊപ്പം (54) മര്‍ലോണ്‍ സാമുവല്‍സാണ് (ഏഴ്) ക്രീസില്‍. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഏഴു റണ്‍സ് എന്ന പടുകുഴിയില്‍നിന്നാണ് വിന്‍ഡീസ് കരകയറിയത്.

ടോസ് നേടിയ ആതിഥേയ നായകന്‍ ജാസണ്‍ ഹോള്‍ഡര്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറില്‍ തുടര്‍ച്ചയായി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയ ഇശാന്ത് ശര്‍മയാണ് വിന്‍ഡീസിന് ആദ്യ പ്രഹരമേല്‍പിച്ചത്. നാലാം പന്തില്‍ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റിനെ ഇശാന്ത് ശര്‍മ ഫോര്‍വേഡ് ഷോട്ട്ലെഗില്‍ ചേതേശ്വര്‍ പുജാരയുടെ കൈയിലത്തെിച്ചു. ഒരു റണ്‍സെടുത്താണ് ബ്രാത്ത്വെയ്റ്റ് മടങ്ങിയത്. മൂന്നാമനായി ഇറങ്ങിയത് കരുത്തനായ ഡാരന്‍ ബ്രാവോ. എന്നാല്‍, നേരിട്ട ആദ്യ പന്തില്‍ ബ്രാവോക്ക് പിഴച്ചു. പന്ത് ബാറ്റിലുരുമ്മി നായകന്‍ കോഹ്ലിയുടെ കൈയിലത്തെി. ഇതേ ഓവറിലെ അവസാന പന്തില്‍ മര്‍ലോണ്‍ സാമുവല്‍സിനെതിരെ എല്‍.ബി.ഡബ്ള്യു അപ്പീല്‍ മുഴക്കിയെങ്കിലും ഇശാന്തിന് ഹാട്രിക് നേടാനായില്ല.

ആറാം ഓവറിലെ ആദ്യ പന്തില്‍ രാഹുല്‍ പിടിച്ച് ഓപണര്‍ രാജേന്ദ്ര ചന്ദ്രിക (അഞ്ച്) പുറത്തായി. ഈ സമയത്ത് ഏഴു റണ്‍സ് മാത്രമായിരുന്നു ടീമിന്‍െറ അക്കൗണ്ടിലുണ്ടായിരുന്നത്. പിന്നീട് ജര്‍മെയ്ന്‍ ബ്ളാക്വുഡും സാമുവല്‍സും 20 ഓവര്‍ വരെ കൂടുതല്‍ പരിക്കില്ലാതെ ബാറ്റിങ് തുടര്‍ന്നു. 48 പന്തില്‍ ഏഴു ഫോറും മൂന്നു സിക്സുമടക്കമാണ് ബലാക്വുഡ് ടീമിനെ കരകയറ്റിയത്. സബീന പാര്‍ക്കിലെ വേഗമേറിയ പിച്ചില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ടോസ്നഷ്ടം ഉപകാരമായി. വിരലിന് പരിക്കേറ്റ ഓപണര്‍ മുരളി വിജയ്ക്ക് പകരം കര്‍ണാടക താരം കെ.എല്‍. രാഹുലിന് സന്ദര്‍ശകനിരയില്‍ നറുക്കുവീണു.