ഇന്ത്യന്‍ അമേ­രി­ക്കന്‍ നഴ്‌സസ് അസോ­സിയേഷന്‍ ഓഫ് ഹ്യൂസ്റ്റന്‍ നഴ്‌സസ് ദിനം അവി­സ്മ­ര­ണീ­യ­മായി

10:53am 7/6/2016

– എ.­സി. ജോര്‍ജ്
Newsimg1_95219163
ഹ്യൂസ്റ്റണ്‍: ഗ്രെയി­റ്റര്‍ ഹ്യൂസ്റ്റണ്‍ കേന്ദ്ര­മായി പ്രവര്‍ത്തി­ക്കുന്ന ഇന്ത്യന്‍ അമേ­രി­ക്കന്‍ നഴ്‌സസ് അസോ­സി­യേ­ഷന്‍ ഓഫ് അമേ­രി­ക്ക, ഹ്യൂസ്റ്റണ്‍ ആകര്‍ഷ­ക­മായ വിവിധ പരി­പാ­ടി­ക­ളോടെ കഴിഞ്ഞ മേയ് 21­-ാം തിയ്യതി വാര്‍ഷിക നേഴ്‌സസ് ദിനം സമു­ചി­ത­മായി ആഘോ­ഷി­ച്ചു. ഹ്യൂസ്റ്റ­നിലെ ഷു­ഗര്‍ലാന്‍ഡി­ലുള്ള മദ്രാസ് പവ­ലി­യന്‍ ഇന്ത്യന്‍ റസ്റ്റോ­റന്റില്‍ ­ വച്ച് രാവിലെ 10 മണി­യോടെ ആഘോ­ഷ­ങ്ങ­ളുടെ തിരി തെളി­ഞ്ഞു. നഴ്‌സസ് അസോ­സി­യേ­ഷന്‍ സെക്ര­ട്ടറി ലൗലി എല്ല­ങ്ക­യില്‍ സദ­സ്യര്‍ക്ക് സ്വാഗ­ത­മര്‍പ്പിച്ചു പ്രസം­ഗി­ച്ചു. മറി­യാമ്മ തോമ­സി­ന്റയേും സാലി രാമാ­നു­ജ­ത്തി­ന്റേയും നേതൃ­ത്വ­ത്തില്‍ നഴ്‌സിംഗ് പ്രൊഫ­ഷന്റെ പൊതു­വായ പ്രത്യേക പ്രാര്‍ത്ഥ­നയും ആതു­ര­സേ­വ­ന­ത്തിന്റെ പ്രതീ­ക­മായ ഫ്‌ളോറന്‍സ് നൈറ്റിം­ഗേല്‍ പ്രതി­ജ്ഞയും എല്ലാ­വരും ഏറ്റു ചൊല്ലി. ശ്രയാ, ശ്രുതി എന്നി­വര്‍ അമേ­രി­ക്കന്‍ ദേശീ­യ­ഗാ­നവും ഇന്ത്യന്‍ ദേശീയ ഗാനവും ആല­പി­ച്ചു. നഴ്‌സസ് അസോ­സി­യേ­ഷന്‍ പ്രസി­ഡന്റ് സാലി സാമു­വല്‍ തന്റെ അധ്യക്ഷ പ്രസം­ഗ­ത്തില്‍ നഴ്‌സിംഗ് പ്രെഫ­ഷന്റെ വ്യത്യ­സ്ത­മായ ചുമ­ത­ല­ക­ളെയും മഹ­നീ­യ­ത­ക­ളേയും ചൂണ്ടി­ക്കാട്ടി. കഴിഞ്ഞ ഒരു കൊല്ല കാലം കൊണ്ട് അസ്സോ­സി­യേ­ഷന്‍ കൈവ­രിച്ച നേട്ട­ങ്ങ­ളേയും പ്രവര്‍ത്ത­ന­ങ്ങ­ളേയും പറ്റി അധ്യക്ഷ ഹൃസ്വ­മായി സംസാ­രി­ച്ചു.

ഹ്യൂസ്റ്റ­നിലെ വെറ്റ­റന്‍ മെഡി­ക്കല്‍ സെന്റ­റിലെ കാര്‍ഡി­യോ­ളജി സ്‌പെഷ്യ­ലിസ്റ്റ് അഫ്‌സാര്‍ നേഴ്‌സിംഗ് വിദ്യ­യുടെ ഭാഗ­മായ അര­ഫ്തി­മിയാ കൂടാതെ എങ്ങനെ പെട്ട­ന്നുള്ള ഹൃദ­യാ­ഘാ­തത്തെ തടുക്കാം തുട­ങ്ങിയ വിഷ­യ­ങ്ങളെ പറ്റി മെഡി­ക്കല്‍ സെമി­നാര്‍ നട­ത്തി. ബോസ്റ്റന്‍ സയ­ന്റി­ഫിക് കമ്പ­നി­യാണ് ഇത് സ്‌പോണ്‍സര്‍ ചെയ്ത­ത്. മൈക്കിള്‍ ഡിബക്കി വി എ ഹോസ്പി­റ്റ­ലിലെ കോ ഓര്‍ഡി­നേ­റ്റര്‍ ആയ മേരി കെല്ലി ആയി­രുന്നു ചട­ങ്ങിലെ മുഖ്യാ­തി­ഥി. അവര്‍ തന്റെ പ്രസം­ഗ­ത്തില്‍ ഇന്നത്തെ നഴ്‌സ­സിന്റെ പ്രത്യേക വിഷ­യ­ങ്ങളെ പറ്റിയും നഴ്‌സസ് സംസ്കാ­രം, സുര­ക്ഷി­തത്വം എന്നി­വയെ പറ്റി ഊന്നല്‍ നല്‍കി സംസാ­രിച്ചു. നഴ്‌സ­സിന്റെ ഉത്ത­ര­വാ­ദി­ത്വ­ങ്ങളും രോഗി­ക­ളു­ടെയും നഴ്‌സ­സു­ക­ളു­ടെയും എല്ലാ തര­ത്തി­ലുള്ള സുര­ക്ഷി­ത­ത്വ­ങ്ങ­ളെയും പറ്റി പ്രശ­സ്ഥാ­തിഥി പ്രതിപാദിച്ചു. സ്‌പെഷ്യല്‍ അ­തിഥിയാ­യെ­ത്തിയ ബിഷപ് നോബിള്‍ ഫിലിപ്പ് ഇന്ത്യന്‍ നഴ്‌സ­സിന്റെ സേവ­ന­ങ്ങ­ളേയും അര്‍പ്പ­ണ­ബോ­ധ­ത്തെയും പ്രകീര്‍ത്തിച്ചു സംസാ­രി­ച്ചു.

നഴ്‌സിംഗ് മേഖ­ല­യില്‍ കൈവ­രിച്ച നേട്ട­ങ്ങ­ളേയും മിക­വു­ക­ളേയും ആസ്പ­ദ­മാക്കി സാലി സാമു­വല്‍, അക്കാമ്മ കല്ലേല്‍ എന്നി­വര്‍ക്ക് പ്രശംസാ ഫലകം നല്‍കി. ഗ്രെയി­റ്റര്‍ ഹ്യൂസ്റ്റ­നിലെ വിവിധ ഹോസ്പി­റ്റ­ലു­ക­ളില്‍ നിന്ന് ഇന്ത്യന്‍ വംശ­ജ­രായ നഴ്‌സു­മാര്‍ക്ക് ഇക്കൊ­ല്ലവും നിര­വധി അംഗീ­കാ­ര­ങ്ങള്‍ കിട്ടു­ക­യു­ണ്ടാ­യി. അങ്ങ­നെ­യു­ള്ള­വരെ ഇന്ത്യന്‍ നഴ്‌സസ് അസോ­സി­യേ­ഷനും യോഗ­ത്തില്‍ വച്ച് അംഗീ­കാ­ര­ത്തി­ന്റെയും ആദ­ര­വി­ന്റെയും സൂച­ക­മായി പ്രത്യേക സര്‍ട്ടിഫി­ക്ക­റ്റു­കള്‍ നല്‍കി. നഴ്‌സിംഗ് കോളേ­ജു­ക­ളില്‍ നിന്ന് പുതി­യ­തായി ബിരു­ദ­മെ­ടു­ത്ത­വ­രെയും നഴ്‌സിംഗ് പ്രൊഫ­ഷ­നില്‍നിന്ന് സമീ­പ­കാ­ലത്ത് റിട്ട­യര്‍ ചെയ്ത­വ­രെയും അനു­മോ­ദി­ച്ചു­കൊ­ണ്ടുള്ള റോസാ­പ്പൂ­ച്ചെ­ണ്ടു­കള്‍ വിത­രണം ചെയ്തു. സംഘ­ട­ന­യില്‍ നഴ്‌സിംഗ് സ്‌കോളര്‍ഷിപ് ചെയര്‍ ആയി പ്രവര്‍ത്തി­ക്കുന്ന മേരി തോമസ് 5 സ്‌കോളര്‍ഷി­പ്പു­കള്‍, അവാര്‍ഡു­കള്‍ ഇന്ത്യ­യിലും അതു­പോലെ ഹ്യൂസ്‌റ­റ­നിലും നഴ്‌സിംഗ് പഠി­ക്കു­ന്ന­വര്‍ക്ക് വിത­രണം ചെയ്യ­ൂന്ന­തായി അറി­യി­ച്ചു. ചെമ്മ­ണ്ണൂര്‍ ജ്വെല്ലഴ്‌സ് ആണ് ഈ സ്‌കോളര്‍ഷിപ് ഫണ്ട് സ്‌പോണ്‍സര്‍ ചെയ്തി­രി­ക്കു­ന്ന­ത്. കൂടാതെ അസോ­സി­യേ­ഷന്‍ പരി­പാ­ടിക്ക് മാറ്റു­കൂ­ട്ടാ­നായി മൂന്നു ഗോള്‍ഡ്‌കോ­യിന്‍ കൂടി ഡോര്‍പ്രൈസ് ആയി അവര്‍ നല്‍കി­യി­രു­ന്നു.

ജോബി, ശ്രുതി, ശ്രിയാ എന്നി­വ­രുടെ ഗാന­ങ്ങളും നൃത്ത­ങ്ങളും അതീവ ഹൃദ്യ­മാ­യി­രു­ന്നു. ഷീലാ മാത്യൂസ് നന്ദി രേഖ­പ്പെ­ടുത്തി സംസാ­രി­ച്ചു. അ­ക്കാമ്മ കല്ലേല്‍, സാലി രാമാ­നുജം എന്നി­വര്‍ പരി­പാ­ടി­യുടെ അവ­താ­ര­ക­രായി പ്രവര്‍ത്തി­ച്ചു. 2016ലെ നഴ്‌സസ് ദിനാ­ഘോ­ഷ­ങ്ങള്‍ എന്തു­കൊണ്ടും അവി­സ്മ­ര­ണീ­യ­മായി തീര്‍ന്നു.