ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌­സസ് അസ്സോസിയേഷന്‍ ഓഫ് ആല്‍ബനിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 8 ശനിയാഴ്ച –

09;05 pm 28/9/2016

മൊയ്തീന്‍ പുത്തന്‍­ചിറ
Newsimg1_38406613
ആല്‍ബനി (ന്യൂയോര്‍ക്ക്): ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ആല്‍ബനി (ഐ.എ.എന്‍.എ.എ) യുടെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബര്‍ 8 ശനിയാഴ്ച െ്രെകസ്റ്റ് ഔര്‍ ലൈറ്റ് ചര്‍ച്ച് (Christ Our Light Church, 1 Maria Drive, Albany, NY) ഹാളില്‍ വെച്ച് നടക്കും. ഡോ. ആനി പോള്‍ (റോക്ക്‌­ലന്റ് കൗണ്ടി ലെജിസ്ലേറ്റര്‍), സാറാ ഗബ്രിയേല്‍ (പ്രസിഡന്റ്, നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക) എന്നിവര്‍ സം­യുക്തമായി ഉദ്ഘാടന കര്‍മ്മം നിര്‍­വ്വഹിക്കും. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെയാണ് ഉദ്ഘാടന സമ്മേളനം.

ആല്‍ബനിയിലും പരിസരപ്രദേശങ്ങളിലും ആതുരശുശ്രൂഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന നഴ്‌­സുമാരുടെ ഒരു കൂട്ടായ്മ എന്നതിലുപരി അവര്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരനിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും, സേവനരംഗത്ത് തങ്ങളുടെ കഴിവുകള്‍ അംഗീകരിക്കപ്പെടുവാനും ഇങ്ങനെയൊരു സംഘടനയുടെ പ്രാതിനിധ്യം അനിവാര്യമാണെന്ന് ഐ.എ.എന്‍.എ.എ പ്രസിഡന്റ് സുജ തോമസ് വ്യക്തമാക്കി.

സെപ്തംബര്‍ 10­ാം തിയ്യതി സെല്‍ക്കിര്‍ക്കില്‍ വെച്ച് നടത്തിയ പിക്ക്‌­നിക്കില്‍ നിരവധി പേര്‍ പങ്കെടുത്തിരുന്നു. റോക്ക്‌­ലന്റ്, പോര്‍ട്ട്‌ചെസ്റ്റര്‍, ന്യൂജെഴ്‌­സി എന്നിവിടങ്ങളില്‍ നിന്നുമുള്ളവരും ഈ പിക്‌­നിക്കില്‍ പങ്കെടുത്തു. പിക്ക്‌നിക്കിനു ശേഷം നടന്ന യോഗത്തിലാണ് സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങിനെക്കുറിച്ച് തീരുമാനമുണ്ടായതെന്ന് സുജ തോമസ് പറഞ്ഞു.

ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ആല്‍ബനിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനും, പ്രചോദനമേകാനും അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം, എല്ലാവരും ചടങ്ങില്‍ പങ്കെടുത്ത് ഈ ഉദ്ഘാടന സമ്മേളനം വിജയിപ്പിക്കണമെന്നും സുജ തോമസ് അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സുജ തോമസ് 518 542 0276, സപ്‌­ന മത്തായി 518 428 5061.