ഇന്ത്യന്‍ ഇടിമിന്നല്‍ വിജേന്ദറിന് കിരീടം

08:30 am 18/12/2016

Newsimg1_22750231

ന്യൂഡല്‍ഹി: ടാന്‍സാനിയന്‍ താരം ഫ്രാന്‍സിസ് ചെക്കയെ ഇടിച്ചിട്ട് ഇന്ത്യയുടെ വിജേന്ദര്‍ സിംഗിന് ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് ബോക്‌സിംഗ് കിരീടം. 10 റൗണ്ട് നീണ്ട പോരാട്ടത്തില്‍ മൂന്നാം റൗണ്ടില്‍ തന്നെ വിജേന്ദര്‍ എതിരാളിയെ ഇടിച്ചിട്ടു. പ്രഫഷണല്‍ ബോക്‌സിംഗില്‍ വിജേന്ദറിന്റെ തുടര്‍ച്ചയായ എട്ടാം വിജയമാണിത്.

പ്രഫഷണല്‍ ബോക്‌സിംഗില്‍ അരങ്ങേറ്റം കുറിച്ചതിനു ശേഷം വിജേന്ദര്‍ തോല്‍വി അറിഞ്ഞിട്ടില്ല. ജുലൈയില്‍ ഓസ്‌ട്രേലിയന്‍ താരം കെറി ഹോപ്പിനെ പരാജയപ്പെടുത്തിയാണ് വിജേന്ദര്‍ ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ടത്.