ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റന് നവ നേതൃത്വം –

08:32 am 11/10/2016

ജീമോന്‍ റാന്നി
Newsimg1_47433551
ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (I C E C H) 2016 17
വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിയ്ക്കുതിന് പുതിയ ഭാരവാഹികളെ തെറഞ്ഞെടുത്തു.

സെപ്റ്റംബര്‍ 27 ന് ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് സ്റ്റാഫോഡിലുള്ള ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ നട യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടത്. പ്രസിഡന്റ് വെരി. റവ. ഫാ സഖറിയാ പുൂസ് കോര്‍എപ്പിസ്‌­ക്കോപ്പാ അദ്ധ്യക്ഷത വഹിച്ചു.

പുതിയ ഭാരവാഹികള്‍:
പ്രസിഡന്റ്­ വെരി. റവ. ഫാ. സക്കറിയാ പൂന്നൂസ് കോറെപ്പിസ്‌­ക്കോപ്പാ
വൈസ് പ്രസിഡന്റ്­ റവ. ജേണ്‍സണ്‍ തോമസ് ഉണ്ണിത്താന്‍
സെക്രട്ടറി­ രവി വര്‍ഗീസ് പൂളിമൂട്ടില്‍
ട്രഷറാര്‍­ മോസസ് പണിക്കര്‍
പബ്ലിക്ക് റിലേഷന്‍സ്­ റവ. കെ. ബി. കുരുവിള
പ്രോഗ്രാം കോര്‍ഡിനേറ്റര്‍: അനൂപ് ഏബ്രഹാം
വോളന്റിയര്‍ ക്യാപ്റ്റന്‍­ ഫിലിപ്പ് പതിയില്‍
സ്‌­പോര്‍ട്‌­സ് കണ്‍വീനര്‍­ റവ. ഫാ. ഏബ്രഹാം സഖറിയ
യൂത്ത് കോര്‍ഡിനേറ്റര്‍­ റവ. ഡോ. റോയി വര്‍ഗീസ്
ഓഡിറ്റര്‍­ റോബിന്‍. എം. ഫിലിപ്പ്

2016 ക്രിസ്തുമസ് ആഘോഷപരിപാടികള്‍ വിജയകരമാകുവാന്‍, പരിപാടികള്‍ക്ക് രൂപകല്‍പ്പന നല്‍കുവാന്‍ കമ്മിറ്റി തീരുമാനിച്ചു. ഡിസംബര്‍ 25 ന് വൈകുന്നേരം 5 മണിക്കാണ് ആഘോഷപരിപാടികള്‍ ആരംഭിക്കുന്നത്.

പി. ആര്‍. ഒ റവ. കെ. ബി. കുരുവിള അറിയിച്ചതാണിത്.