ഇന്ത്യന്‍ ചരക്കു കപ്പല്‍ ഒമാനില്‍ മുങ്ങി

01.48 AM 28-08-2016
Oman_SHip_wreck_760x400
മസ്‌കറ്റ്: 11 ജീവനക്കാരുമായി ഷാര്‍ജയില്‍നിന്നും യമനിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ ചരക്കു കപ്പല്‍ ഒമാനില്‍ മുങ്ങി. സുറിനു സമീപം ജലാന്‍ ബാനി ബു അലി പ്രവിശ്യയിലാണ് സംഭവം.
കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ മല്‍സ്യ തൊഴിലാളികളും റോയല്‍ ഒമാന്‍ പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തിയതായി ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഷാര്‍ജയില്‍ നിന്നും യമനിലെ അല്‍ മുക്കല്ലാ തുറമുഖത്തേക്ക് 69 വാഹനങ്ങളും, ആഹാര സാധനങ്ങളുമായി പോയ ചരക്കു കപ്പലാണ് മുങ്ങിയത്. ഇന്ത്യക്കാരായ കപ്പല്‍ജീവനക്കാരെല്ലാം രക്ഷപ്പെട്ടു.