ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് ഹെല്‍ത്ത് ഫെയര്‍ വന്‍ വിജയം

08:40am 29/4/2016

Newsimg1_35494953
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ (ഐ.എന്‍.എ­- എന്‍.വൈ) ഈവര്‍ഷത്തെ ഹെല്‍ത്ത് ഫെയര്‍ റോക്ക്‌ലാന്റ് കൗണ്ടിയിലെ ടൗണ്‍ ഓഫ് റാമ്പോ കമ്യൂണിറ്റി സെന്ററില്‍ വച്ചു ഏപ്രില്‍ ഒമ്പതാം തീയതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ 2 മണി വരെ നടത്തുകയുണ്ടായി. ഈ ഹെല്‍ത്ത് ഫെയര്‍ ക്രമീകരിച്ചത് റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്ററും ഐ.എന്‍.എ­- എന്‍.വൈയുടെ അഡൈ്വസറി ബോര്‍ഡ് മെമ്പറുമായ ഡോ. ആനി പോളും, കമ്മിറ്റി അംഗങ്ങളായിരുന്ന സൂസി ഡാനിയേല്‍, കെയ് ഏബ്രഹാം, അല്‍ഫോന്‍സാ മാത്യു എന്നിവരായിരുന്നു.

ഡോ. ആനി പോള്‍ വന്നു കൂടിയ ഏവര്‍ക്കും സ്വാഗതം ആശംസിച്ചുകൊണ്ട് സ്വാഗതം ആശംസിച്ചുകൊണ്ട് ഹെല്‍ത്ത് സ്ക്രീനിംഗിനു നേതൃത്വം നല്‍കി. ബ്ലഡ് പ്രഷര്‍ സ്ക്രീനിംഗ്, ബോഡി മാസ്, ഇന്‍ഡക്‌സ് സ്ക്രീനിംഗ്, ഡയബെറ്റിക് സ്ക്രീനിംഗ് എന്നിവ നടത്തുകയുണ്ടായി. തുടര്‍ന്ന് ചില്‍ഡ്രന്‍സ് ഹെല്‍ത്ത്, ഡയറ്റ് & എക്‌സര്‍സൈസ്, പ്രിവന്റീവ് ഹെല്‍ത്ത് എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഹെല്‍ത്ത് എഡ്യൂക്കേഷനും നടത്തുകയുണ്ടായി. ലോക്കല്‍ കമ്യൂണിറ്റിയില്‍ നിന്നും നല്ല സഹകരണം ലഭിക്കുകയുണ്ടായി. തുടര്‍ന്ന് സെക്രട്ടറി മേരി ഫിലിപ്പ് എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.

ഈവര്‍ഷത്തെ നഴ്‌സസ് ഡേ ആയ മെയ് ഏഴാം തീയതി ശനിയാഴ്ച രാവിലെ 11.30 മുതല്‍ 2 മണി വരെ ക്യൂന്‍സിലുള്ള ടേസ്റ്റ് ഓഫ് കൊച്ചിന്‍ റെസ്റ്റോറന്റില്‍ വെച്ച് നടത്തുന്നതും ഇതിലേക്ക് എല്ലാ നഴ്‌സുമാരേയും കുടുംബാംഗങ്ങളേയും സ്വാഗതം ചെയ്യുന്നു. വാട്ടര്‍ഫോര്‍ഡ് കോണ്‍ഫറന്‍സ് സെന്റര്‍ ചിക്കാഗോയില്‍ (The Waterford Conferance Center, Elmhurst) നടത്തുന്ന നൈന അഞ്ചാമത് ബൈയനിയല്‍ നാഷണല്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തുന്നതാണ്. നൈന കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 21,22 തീയതികളില്‍ ആയിരിക്കും നടക്കുക.