ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു

11:45 am 17/8/2016

സതീശന്‍ നായര്‍
Newsimg1_34658389
ചിക്കാഗോ: 1947 ഓഗസ്റ്റ് 15-ന് വൈദേശിക ഭരണത്തിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞ ഭാരത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനാഘോഷം ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ ചിക്കാഗോ ആഘോഷിക്കുന്നു.

ഓഗസ്റ്റ് 20-ന് രാവിലെ 11.30-ന് ചിക്കാഗോയിലുള്ള വെസ്റ്റേണ്‍ അവന്യൂ/ഡിവോണ്‍ അവന്യൂവില്‍ നിന്ന് ആരംഭിക്കുന്ന വര്‍ണ്ണശബളമായ പരേഡില്‍ പങ്കെടുത്തുകൊണ്ടായിരിക്കും ആഘോഷപരിപാടികള്‍ക്ക് തുടക്കംകുറിക്കുക.

ഈ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുവാന്‍ ചിക്കാഗോയിലും പരിസരത്തുമുള്ള ജാതിമത കക്ഷിഭേദമെന്യേ ഏവരേയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും പരേഡില്‍ പങ്കെടുക്കുവാനും വിളിക്കുക: അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍ (630 263 6647), വര്‍ഗീസ് പാലമലയില്‍ (224 659 0911), പ്രൊഫ. തമ്പി മാത്യു (847 226 5486), ജോസി കുരിശിങ്കല്‍ (773 478 4357), തോമസ് മാത്യു (773 509 1947), സതീശന്‍ നായര്‍ (847 708 3279). സതീശന്‍ നായര്‍ അറിയിച്ചതാണിത്.