ഇന്ത്യന്‍ മദ്ധ്യവയസ്‌ക ഭര്‍ത്താവിന്റെ വെടിയേറ്റു മരിച്ചു

– പി.പി.ചെറിയാന്‍
unnamed (1)
സാന്‍ഹൊസെ(കാലിഫോര്‍ണിയ): സാന്‍ഹൊസെയില്‍ ഏപ്രില്‍ 30 ശനിയാഴ്ച ഇന്ത്യന്‍ വംശജന്‍ ജയിംസ് നല്ലന്റെ വെടിയേറ്റ് ഭാര്യ സോണിയാ നല്ലന്‍ കൊല്ലപ്പെട്ടു.

ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഇന്‍ഡിഗൊ ഓക്ക്‌ലൈനിലുള്ള വീട്ടില്‍ പോലീസിസ് എത്തിച്ചേരുമ്പോള്‍ ഭാര്യ സോണിയ(43) തലക്ക് വെടിയേറ്റു രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണമടഞ്ഞിരുന്നു.

ശനിയാഴ്ച പോലീസ് പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് ജെയിംസ് നല്ലനെ(63) അറസ്റ്റു ചെയ്തു സാന്റാ ക്ലാര കൗണ്ടി ജയിലിലടച്ചു.

7 വര്‍ഷം മുമ്പു വീടിനകത്തു റിപ്പെയര്‍ വര്‍ക്കു ചെയ്യുന്നതിനിടെ വീണു പരിക്കേറ്റ ഭര്‍ത്താവു ജയിംസിനെ ശുശ്രൂഷിച്ചിരുന്നതു ഭാര്യയായിരുന്നു. വീഴ്ചക്കുശേഷം മാനസിക നിലയില്‍ വലിയ മാറ്റം സംഭവിച്ചിരുന്നതായി ഭാര്യ കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നതായി പ്രതിയുടെ സഹോദരന്‍ ക്രിസ് പറഞ്ഞു. സാന്‍ഹൊസെ ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ സെന്റര്‍ പാസ്റ്ററാണ് ക്രിസ്.
സംഭവത്തിന്റെ വിശദാംശങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

സാന്‍ഹൊസെ സിറ്റിയില്‍ കഴിഞ്ഞ രണ്ടു ആഴ്ചക്കുള്ളില്‍ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്. കഴിഞ്ഞ ആഴ്ച ബംഗ്ലാദേശികളായി മതാപിതാക്കളെ വെടിവെച്ചുകൊന്ന കേസ്സില്‍ 22, 17 ഉം വയസ്സുള്ള രണ്ടു മക്കളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു