ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കുടുംബസംഗമം

04:14pm 09/07/2016
Media-Fraternity-Get-Togeth
ദുബൈ: ദുബൈയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കുടുംബ സംഗമവും ഈദ് ആഘോഷവും സംഘടിപ്പിച്ചു. ഈദ് ദിനത്തില്‍ കറാമ എസ്.എന്‍.ജി ഈവന്‍റ്സ് ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷ പരിപാടികള്‍.
യു.എ.ഇ എക്സ്ചേഞ്ച് മാധ്യമ വിഭാഗം അസോസിയേറ്റ് ഡയറക്ടര്‍ കെ.കെ മൊയ്തീന്‍ കോയ, ജോയ് ആലുക്കാസ് ഗ്രൂപ് മാര്‍ക്കറ്റിങ് മാനേജര്‍ (ഇന്‍റര്‍നാഷണല്‍ ഓപറേഷന്‍സ്) ജിബിന്‍ ടോംസ് ജോണ്‍, ഗ്രാന്‍ഡ് ഹൈപര്‍ മാര്‍ക്കറ്റ്സ് ഗ്രൂപ് മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ജലീല്‍ പട്ടാമ്പി, ജോജി ജെയിംസ്, സുമിത് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മാധ്യമ പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി നടത്തിയ മല്‍സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുടുംബ സംഗമത്തില്‍ പങ്കെടുത്തവരില്‍ നിന്ന് നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി. ‘മ്യൂസിക് ഫിയസ്റ്റ’ പ്രോഗ്രാം ഗായകരുടെ നേതൃത്വത്തില്‍ സംഗീത സന്ധ്യ അരങ്ങേറി. രതീഷ് റോയ്, അനുശ്രുതി, ഹരികേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.നിയാസ് കുട്ടിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക മല്‍സരങ്ങളും നടത്തി.