ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) പോരാട്ടങ്ങളുടെ മൂന്നാം പതിപ്പിന് അരങ്ങുണർന്നു

07:23 PM 1 /10/2016

images (17)
ഗുഹാവതി: ഇന്ത്യന്‍ ഫുട്ബാൾ ആരാധകരുടെ ആവേശം വാനോളമുയർത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) പോരാട്ടങ്ങളുടെ മൂന്നാം പതിപ്പിന് അരങ്ങുണർന്നു. ഗുവാഹതിയിലെ സരുസജായ് സ്പോര്‍ട്സ് കോംപ്ളക്സിലുള്ള ഇന്ദിര ഗാന്ധി സ്റ്റേഡിയത്തില്‍ വർണാഭമായ ഉദ്​ഘാടന ചടങ്ങാണ്​ നടന്നത്​.

​െഎ.എസ്​.എൽ ഉദ്​ഘാടന ചടങ്ങിൽ ബോളിവുഡ്​ താരങ്ങളായ അഭിഷേക്​ ബച്ചൻ, ആലിയ ഭട്ട്​, വരുണ്‍ ധവാൻ, ജാക്വലിന്‍ ഫെര്‍ണാണ്ടസ്​ എന്നിവരും ടീം ഉടമസ്ഥരായ രണ്‍ബീര്‍ കപൂറും ജോണ്‍ എബ്രഹാമും അണിനിരന്നു. ആദ്യ കിക്കോഫിന്​ ക്രിക്കറ്റ്​ ഇതിഹാസവും കേരള ബളാസ്​റ്റേഴ്​സ്​ ടീം ഉടമയുമായ സച്ചിൻ തെണ്ടുൽക്കറും ഒപ്പം മഹേന്ദ്ര സിങ്​ ധോണിയും സ്​റ്റേഡിയത്തിലെത്തി. ബാഡ്​മിൻറൺ താരം പി.വി സിന്ധുവി​െൻറ ഉദ്​ഘാടന ചടങ്ങിലെ പ്രത്യേക സാന്നിദ്ധ്യമായി.

ചടങ്ങുകൾക്ക്​ ശേഷം നടക്കുന്ന ആദ്യ മത്സരത്തില്‍ കേരളക്കരയുടെ പ്രതീക്ഷയായ കേരളാ ബ്ളാസ്റ്റേഴ്സ് നോര്‍ത് ഈസ്റ്റ് യുനൈറ്റഡുമായി കൊമ്പുകോർക്കാനിറങ്ങും.

ആദ്യ സീസണില്‍ റണ്ണേഴ്സപ്പായ ശേഷം കഴിഞ്ഞതവണ മോശം പ്രകടനങ്ങളുമായി പിന്തള്ളപ്പെട്ട കേരളാ ബ്ളാസ്റ്റേഴ്സ് മികച്ചപ്രകടനം ലക്ഷ്യമിട്ടാണ് ഇത്തവണ ഒരുങ്ങിയിറങ്ങുന്നത്.