ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷവും ആനന്ദ ബസാറും ഡാലസില്‍ ഓഗസ്റ്റ് 13ന്

10.01 PM 11-08-2016
unnamed (3)
പി. പി. ചെറിയാന്‍

ഗ്രാന്റ് പ്രയേറി (ഡാലസ്): ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തിവരാറുളള ആനന്ദ് ബസാറും ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷവും ഈ വര്‍ഷം ഓഗസ്റ്റ് 13 ശനിയാഴ്ച ഗ്രാന്റ് പ്രയേറിയിലുളള ലോണ്‍ സ്റ്റാര്‍ പാര്‍ക്കില്‍ വെച്ചു നടത്തപ്പെടുന്നു.

വിവിധ കലാപരിപാടികളും ഇന്ത്യന്‍ സ്വാദിഷ്ട വിഭവങ്ങളും ലഭിക്കുന്ന ആനന്ദ് ബസാറിലും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലും പങ്കെടുക്കുന്നതിന് എല്ലാവരേയും ക്ഷണിക്കുന്നതായി ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.iant.org, 469 585 2104