ഇന്ത്യന്‍ സ്വാതന്ത്ര്യദിനം കള്‍ച്ചറല്‍ അസോസിയേഷന്റേയും, ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപിയുടെയും നേതൃത്വത്തില്‍ ആചരിച്ചു

11:44 am 17/8/2016

Newsimg1_91133240
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ എഴുപതാമത്­ സ്വാതന്ത്ര്യദിനം വെസ്റ്റ്‌ചെസ്റ്ററില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെയും ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പിയുടെയും പേരില്‍ ശ്രീ ശിവദാസന്‍ നായരുടെ നേതൃത്വത്തില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി..

വൈറ്റ് പ്ലെയിന്‍സ്­ സിറ്റി മേയറിന്റെ ആതിഥേയത്വത്തില്‍ ഓഗസ്റ്റ് 15 നു ഇന്ത്യയുടെ എഴുതപതാമത് സ്വാതന്ത്ര്യദിനം ഇന്ത്യയുടെ പതാക ഉയര്‍ത്തി വൈറ്റ് പ്ലെയിന്‍സ്­ മേയറിന്റെയും വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി എക്‌സിക്യൂട്ടീവ് ഓഫീസിന്റെയും സജീവ സാന്നിധ്യത്തില്‍ കൊണ്ടാടി. പ്രസ്തുത ചടങ്ങില്‍ ഇന്ത്യന്‍ വംശജരായ വന്‍ജനാവലി പങ്കെടുത്തു. ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പി ന്യൂ യോര്‍ക്ക് കണ്‍വീനറും ഇന്ത്യന്‍ അമേരിക്കന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രെസിഡന്റുമായ ശ്രീ ശിവദാസന്‍ നായര്‍ ചടങ്ങില്‍ പങ്കെടുത്ത വിശിഷ്ടാതിഥികള്‍ക്കും അതിഥികള്‍ക്കും സ്വാഗതമേകി. തുടര്‍ന്ന് വൈറ്റ് പ്ലെയിന്‍സ്­ മേയര്‍ ഓഫീസിനെ പ്രതിനിധീകരിച്ചു കാരന്‍ പാസ്­ക്വലെ, വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി എക്‌സിക്യൂട്ടീവ് നെ പ്രതിനിധീകരിച്ചു ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് കെവിന്‍ പ്ലങ്കെറ്റ്, യോങ്കേഴ്‌­സ് കോണ്‍ഗ്രസ് വുമണ്‍ ഷെല്ലി മേയര്‍, വൈറ്റ് പ്ലെയിന്‍സ്­ യൂത്ത് ബ്യൂറോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫ്രാങ്ക് വില്യംസ്, പാര്‍ക്ക് ആന്‍ഡ് റീക്രീഷന്‍ ഡയറക്ടര്‍ വൈന്‍ ബാസ്സ് എന്നിവരെ കൂടാതെ പ്രമുഖ ഇന്ത്യന്‍ കമ്മ്യൂണിറ്റി ലീഡേഴ്‌­സ് പങ്കെടുത്തു ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി. ഡോ ഭാവന പാഹ്വാ നന്ദി പറഞ്ഞു. ലീന ഗോര്‍ എം സിയായി. മധുകര്‍ ലാലിന്റെ നേതൃത്വത്തില്‍ ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്കും ലീന ഗോറും സംഘവും ദേശീയഗാനവും ഗാര്‍ഗി ബക്ഷിയും സംഘവും വന്ദേമാതരവും ആലപിച്ചു. മുംബൈ സ്‌­പൈസസ് നിന്ന് പോള്‍ ബ്ലിസ് ലഘു ഭക്ഷണം വിതരണം ചെയ്തു മാതൃകയായി.