ഇന്ത്യയിലൂടെ ഈശ്വരനിലേയ്ക്ക്….

09:33 am 6/10/2016

ഡി.ബാബുപോള്‍ ഐ.എ.എസ്

Newsimg1_75555028
വിശുദ്ധ മദര്‍തെരേസയെ പോലെ ഭാരതത്തില്‍ എത്തി ഭാരതീയ സംസ്­കൃതിയുടെ ഭാവം ആഗിരണം ചെയ്ത് ദീപ്തസ്മരണകള്‍ അവശേഷിച്ചിട്ടുള്ള അമ്മയാണ് ഭഗിനി നിവേദിത. തെരേസ വന്നത് ഒരുവിദേശരാജ്യത്ത് അധ്യാപികആവുന്നതിന്റെ കൗതുകംകൊണ്ടാവണം. ഇവിടെവന്ന് പ്രഭുകുമാരികള്‍ പഠിക്കുന്ന ലൊറെറ്റോകോണ്‍വെന്റിന് പുറത്തുള്ള ഭാരതംകണ്ടപ്പോള്‍ ആ ദൈവവിളിതിരിച്ചറിഞ്ഞതാണ്‌­തെരേസയെ ശ്രദ്ധേയ ആക്കുന്നത്. നിവേദിതയാകട്ടെ, ഭാരതത്തിന്റെ ആദ്ധ്യാത്മികദീപ്തിതിരിമറിഞ്ഞ് ഭാരതത്തില്‍ അനുരക്തയായി ഈ നാട്ടില്‍എത്തിയതാണ്. അറിഞ്ഞിട്ട്‌­വരുന്നതാണോവന്നിട്ട് അിറയുന്നതാണോഭേദംഎന്ന്‌­ചോദിക്കേണ്ടതില്ല. രണ്ടുപേരുംതിരിച്ചറിഞ്ഞ വ്യത്യസ്തമുഖങ്ങളില്‍ഏതാണ്കൂടുതല്‍ പ്രധാനം എന്ന്‌­ചോദിക്കുമ്പോലെയാവും അത്. ഭാരതത്തെ വരിച്ച വിദേശികള്‍ എന്നതാണ്അവര്‍ക്ക് പൊതുവായുള്ളത്. നിവേദിതഅയര്‍ലണ്ടിലാണ് ജനിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെആദ്യപാദംഅയര്‍ലണ്ട് സംഘര്‍ഷ ഭരിതമായിരുന്നുഎന്നത്ചരിത്രമാണ്. മെഥഡിസ്റ്റ്‌­സഭാവിഭാഗത്തിലെവൈദികനായിരുന്ന(മിനിസ്റ്റര്‍ എന്ന്ഇംഗ്ലീഷില്‍വായിച്ച ഒരാള്‍ മന്ത്രി എന്നാണ് ധരിച്ചതും നിവേദിതയെക്കുറിച്ചുള്ളതന്റെകൃതിയില്‍കുറിച്ചതും. മിനിസ്റ്റര്‍ എന്ന പദത്തിന് സേവകന്‍ എന്‌­നാണര്‍ത്ഥം. സേവിക്കപ്പെടുന്നയാള്‍മാസ്റ്റര്‍. അത് ഈശ്വരന്‍. പതിനാലാം നൂറ്റാണ്ടില്‍ ലത്തീന്‍ഭാഷയില്‍ നിന്ന്ഇംഗ്ലീഷില്‍എത്തിയശബ്ദം. ജനാധിപത്യംപ്രചരിപ്പിച്ചപ്പോള്‍ ജനം എന്ന മാസ്റ്ററെസേവിക്കുന്ന ശുശ്രൂഷകന്‍ എന്ന അര്‍ത്ഥത്തില്‍ മന്ത്രിമാരെസൂചിപ്പിക്കാന്‍ ഉപയോഗിച്ചുതുടങ്ങി. ജോണ്‍ നോബിളിന്റെ പൗത്രിആയിരുന്നു നിവേദിതഎന്ന്എടുത്തുപറയുന്നത് ഈശ്വരനെയുംരാജ്യത്തെയും പിതാമഹന്റെഗുണങ്ങള്‍ പേരക്കുട്ടിയുടെജീവിതത്തിലും നമുക്ക്‌­വായിച്ചെടുക്കാം എന്നതിനാലാണ്. നിവേദിതയുടെജീവിതവഴികളുമായി ബന്ധപ്പെട്ട മൂന്ന്‌­സംഗതികള്‍ അമ്മയുടെ ശൈശവ­ബാല്യകാല കഥകളില്‍സുക്ഷ്മദൃകുട്ടകള്‍ക്ക് കാണാന്‍ കഴിയും. ഒന്ന്, ജനിച്ച വേളയില്‍തന്നെ സ്വമാതാവ് നിവേദിതയെഈശ്വരസേവയ്ക്കായി പ്രതിഷ്ഠിച്ചു. രണ്ട്, കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന് നവജാതശിശുവിന്റെ ജന്മാഘോഷിക്കുന്നതിനിടെ അമ്മ ശിശുവിനെ കത്തോലിക്കാവിശ്വാസത്തില്‍ജ്ഞാനസ്‌­നാനപ്പെടുത്തി. മൂന്ന്, ഭാരതത്തില്‍സന്ദര്‍ശനം കഴിഞ്ഞ്മടങ്ങിയഒരുകുടുംബസുഹൃത്ത്ഇന്ത്യആയിരിക്കുംഅവളുടെ കര്‍മ്മഭൂമി എന്ന് ആ ബാലുകയുടെസാന്നിധ്യത്തില്‍ പിതാവിനോട് പറഞ്ഞു. പറഞ്ഞയാള്‍ഉദ്ദേശിച്ചത് നിവേദിതഒരു ക്രിസ്ത്യന്‍ മിഷണറിആയി ഭാരതത്തില്‍എത്തുംഎന്നായിരിക്കണം. മിറച്ചൊന്ന്ചിന്തിക്കാന്‍ അന്ന്ഇടംഏതുംഉണ്ടായിരുന്നില്ല. എന്നാല്‍ ഭാരതം എന്ന ആശയംമാര്‍ഗരറ്റ് നോബിളിന്റെമസ്തിഷ്­ക്കത്തില്‍ശിലാലിഖിതം പോലെ അന്നേ തെളിഞ്ഞു. പിതാവ് മഞ്ഞശയ്യയില്‍കിടക്കവെ അവളുടെവിളി വരുമ്പോള്‍ അവള്‍വിളികേട്ടുകൊള്ളട്ടെ. അവള്‍ പൊയ്‌­ക്കൊള്ളട്ടെ എന്ന്കല്പിച്ചത് ആ ചിന്ത ദൃഢതരമാക്കുകയുംചെയ്തു. അങ്ങനെ ഈസ്വരസേവ, മാനവസേവ, ഭാരതം എന്ന ആശയത്രയവുമായിവളര്‍ന്ന മാര്‍ഗററ്റിന്റെജീവിതത്തിലെ നിര്‍ണ്ണായകസംഭവം 1895 ല്‍ ആണ്ഉണ്ടായത്. വിവേഗാനന്ദസ്വാമികളുമായുള്ള പ്രഥമസമാഗമം. ആ ആദ്യസംഗമത്തില്‍ പുതുതായൊന്നുംമാര്‍ഗററ്റിന് കിട്ടിയില്ല. ഭാരതത്തിന്റെ ആധ്യാത്മികപൈതൃകം വിശുദ്ധവും ശക്തവുംആണ്എന്ന്അവര്‍അതിന് മുന്‍പ് തന്നെ ഗ്രഹിച്ചിരുന്നു. എന്നാല്‍സ്വാമികളുടെവ്യക്തിപ്രഭാവംകാന്തം ഇരുമ്പിനെ എന്നതുപോലെമാര്‍ഗററ്റിനെ ആകര്‍ഷിച്ചു. സംഭാഷണത്തിലും പ്രഭാഷണത്തിലുംഇടയ്ക്കിടെശിവശിവ എന്ന പറഞ്ഞതാണ്അവര്‍ പ്രത്യേകം ശ്രദ്ധിച്ചത്. പുതുതായൊന്നുംസ്വാമികള്‍ പറഞ്ഞില്ലഎന്ന്ആദ്യംതോന്നിയെങ്കിലും ഈശ്വരന്‍ മാത്രംആണ്‌­സത്യംഎന്നുംഓരോമതവുംഈശ്വരനിലേയ്ക്കുള്ളഓരോ പാതയാണ്എന്നും ഉള്ള വചസ്സുകള്‍ ഈശ്വരനെക്കുറിച്ചും ഭാരതീയപൈതൃകത്തെക്കുറിച്ചുംകുറെയൊക്കെ ഗ്രഹിച്ച് പാകപ്പെട്ടിരുന്ന മനസ്സിന് തേടിയവള്ളിക്കാലില്‍ചുറ്റിയ അനുഭൂതിയാണ് നല്‍കിയത്. ലോകം നന്നാക്കാന്‍ അര്‍പ്പണബോധം ഉള്ള ഇരുപത് പേര്‍ മതി, അതില്‍ഒരാളാണോ നിങ്ങള്‍. എന്ന്‌­സ്വാമികള്‍ ചോദിച്ചുഒരുസത്സംഗവേളയില്‍. അതേഎന്ന്മനസ്സ് പറഞ്ഞതെങ്കിലുംആയത്ഉറക്കെ പറയാന്‍ നാവ് പരുവപ്പെട്ടിരുന്നില്ല. ആ മാസ്മരശബ്ദം മനസ്സില്‍ പേര്‍ത്തും പേര്‍ത്തുംമുഴങ്ങവെമറ്റൊരുദിവസംസ്വാമിമാര്‍ഗററ്റിനെ പേരെടുത്തുവിളിച്ചു. യേശുക്രിസ്തുആദ്യശിഷ്യന്മാരെവിളിച്ചത് പോലെ. ഭാരതീയസ്ത്രീകളുടെവിദ്യാഭ്യാസമാണ് ഭാരതീയ പുരോഗതിയുടെയും നവോത്ഥാനത്തിന്റെയുംഅടിത്തറ ഒരുക്കാന്‍ വേണ്ടത്, അതിന് തനിക്ക്ചിലസ്വപ്നപദ്ധതികളുണ്ട്. അവയുടെസാക്ഷാത്ക്കാരത്തിന് തന്നോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ നിനക്ക് കഴിയുമെന്ന്‌­സ്വാമികള്‍ കല്പിച്ചപ്പോള്‍ താന്‍ കാത്തിരുന്ന വിളിയാണ് താന്‍ കേട്ടത്എന്ന്മാര്‍ഗരറ്റിന് തോന്നി. ലോകംഇളക്കിമറിക്കാന്‍ കരുത്തുള്ളവളാണ് നീ, വരിക, മറ്റുള്ളവരുംവരും, ഉണരുക, ഉണരുകമഹാമനസ്സെ, എന്ന വാക്കുകള്‍കൂടെആയപ്പോള്‍സ്വദേശവുംസ്വജനവും ഓര്‍മ്മയിലാക്കി. സ്വാമിയുടെമാതൃഭൂമിതന്റെ കര്‍മ്മമണ്ഡസമായി തെരഞ്ഞെടുക്കുവാന്‍ പിന്നെ താമസംഉണ്ടായില്ല. കലപ്പയില്‍കൈവച്ചനാള്‍തൊട്ട് പിറകോട്ട്ഒട്ട്തിരിഞ്ഞുനോക്കിയതുമില്ല. അത്എളുപ്പമായിരുന്നില്ല. ബ്രിട്ടീഷ്അധികാരികള്‍ അവജ്ഞയോടെകാണും. ഭാരതീയര്‍സംശയത്തോടെ നോക്കും. അതിയാഥാസ്ഥിതികരായ ഭാരതീയസ്ത്രീകള്‍. അവരുടെവീടുകളില്‍കയറ്റുകയില്ല.എങ്കിലുംസ്വാമിയുടെവാക്കുകള്‍ധൈര്യം പകര്‍ന്നു. എനിക്ക്‌­വേണ്ടത്ഒരുസ്ത്രീയെആണ്. സിംഹിയെപ്പോലെ ധീരയായഒരുസ്ത്രീയെഇന്ന്ഇന്ത്യയില്‍അത്തരംഒരാളെ എനിക്ക് കണ്ടെത്താന്‍ കഴിയുകയില്ല. അതുകൊണ്ട് മറ്റിടങ്ങളില്‍ നിന്ന് തേടാതെ വയ്യ. നിനക്ക് വിദ്യയുണ്ട്, ആത്മാര്‍ത്ഥതയുണ്ട്, വിശുദ്ധിയുണ്ട്, സ്‌­നേഹമുണ്ട്, നിശ്ചയദാര്‍ഢ്യമുണ്ട്, സര്‍വ്വോപരി ധീരത നല്‍കുന്ന സെല്‍ട്ടിക് രക്തവും. ഇന്ത്യ ഇന്ന് തേടുന്നത് നിന്നെ തന്നെ ആണ്. ആലോചിച്ചിട്ട് മതി. ഒന്ന് ഞാന്‍ പറയാം. നീ ഭാരതത്തിന് വേണ്ടി യത്‌­നിച്ച് പരാജയപ്പെട്ടാലും നീ വേദാന്തത്തില്‍ ഹതാശയായി ഭവിച്ചാലും ഞാന്‍ നിന്നെ ഉപേക്ഷിക്കയില്ല. ആനക്കൊമ്പ് ഒരിക്കല്‍ പുറത്തുവന്നാല്‍ അത് പിന്‍വലിയുകയില്ല. ഉത്തമപുരുഷന്റെ വാക്ക് ആനക്കൊമ്പ് പോലെ ദൃഢവും സ്ഥിരവും ആണ്. 1898 ജനുവരി 28. അമ്മ കല്‍ക്കത്തയില്‍ കപ്പലിറങ്ങി. സ്വാമികള്‍ തന്നെ തുറമുഖത്തെത്തി സ്വീകരിച്ചു. പിറകെ വന്ന രണ്ട് അമേരിക്കന്‍ ശിഷ്യകള്‍. മിസിസ് സാറാ ബുള്‍, മിസ് ജോസഫയിന്‍ മക്ലിയോഡ. അവരുടെ കുടില്‍ ആശ്രമമായി. സ്വാമികള്‍ നിത്യവും അവിടെയെത്തി ധൈര്യം പകര്‍ന്നു. ആ സാന്നിധ്യം പരിശുദ്ധാത്മാവ് എന്ന െ്രെകസ്തവസങ്കല്പം പോലെയാണ് എന്ന് ശിഷ്യകള്‍ തിരിച്ചറിഞ്ഞു. ഒരു നാള്‍ മക് ലിയോഡ് മദാമ്മ ചോദിച്ചു. സ്വാമിജീ, ഞാന്‍ എങ്ങനെയാണ് ആരാധനയെ സേവിക്കേണ്ടത്? പൊടുന്നനെ കിട്ടി മറുപടി. ഇന്ത്യയെ സ്‌­നേഹിക്കുക, ഇന്ത്യയെ സേവിക്കുക, ഇന്ത്യയെ ആരാധിക്കുക. അതാണ് ഈശ്വരവിശ്വാസം. അതാണ് ആരാധന. അതാണ് സര്‍വ്വസ്വവും. ചോദിച്ചത് കൂട്ടുകാരിയെങ്കിലും ആ വാക്കുകള്‍ തനിക്കുള്ള ഉത്തരമാണ് എന്ന് മാര്‍ഗരറ്റ് തിരിച്ചറിഞ്ഞു. മാര്‍ഗരറ്റിന്റെ സത്യാന്വേഷണ തീര്‍ത്ഥാടനത്തിലെ അടുത്ത താവളം ജഗദംബികയായി ശിഷ്യര്‍ കരുതി വന്ന ശ്രീശാരദാദേവി സന്നിദി ആയിരുന്നു. അമ്മ മുന്ന് വിദേശീയരെയും മക്കളായി സ്വീകരിച്ചു. 1898 മാര്‍ച്ച് 25. ഒിശുദ്ധകന്യകമറിയാമിന് താന്‍ ദൈവമാതാവാകുവാന്‍ പോകുന്നു എന്ന് ഗബ്രിയേല്‍ മാലാഖ വഴി വചനിപ്പ് കിട്ടിയ നാള്‍ ആണ് മാര്‍ച്ച് 25 എന്നത് വിവേകാന്ദസ്വാമികള്‍ക്ക് ഡിസംബര്‍ 25 പ്രധാനമായുതുപോലെ ഒരു ഈശ്വരനിശ്ചയം ആയിരുന്നിരിക്കണം. ദൈവത്തിന് മതമില്ലല്ലോ. അങ്ങനെ മാര്‍ഗരറ്റ് കന്യാസ്ത്രീകളെ പോലെ നിത്യവ്രതവാഗ്ദാനം നടത്തി. പുതിയ പേര് നിവേദിത. സാമൂഹിക സേവനത്തിന്റെയും ഈശ്വരസാക്ഷാത്ക്കാരത്തിന്റെയും നാളുകളായിരുന്നു പിന്നെ. പള്ളിക്കൂടം. അതിന്റെ പ്രാരബ്ധങ്ങള്‍. മരണങ്ങള്‍. ഒരു മരണം ഒരു ദീപശിഖയായി. സ്വന്തം ശിശുവിനെ നഷ്ടപ്പെട്ട ഒരു ദുര്‍ഭഗ നിവേദിതയോട് ചോദിച്ചു, സിസ്റ്റര്‍, ഇനി ഞാനെന്ത് ചെയ്യും? എവിടെ എന്റെ ഓമന? അവരെ ആശ്വസിപ്പിക്കാന്‍ നിവേദിത പറഞ്ഞു. വിഷമിക്കണ്ട, അമ്മ. അവള്‍ ലോകാതാവായ കാളിക്കൊപ്പം തൃപ്തയായിരിക്കുന്നു. ഈ സംഭവം ഗുരുവിനെ അറിയിച്ചപ്പോള്‍ ഉതിര്‍ന്ന ഗുരിവചസ്സാണ് അറിവിന്റെ ദീപശിഖ ഒരുക്കിയത്. നിവേദിതേ, മരണത്തെയും ആരാധിക്കാന്‍ പഠിക്കൂ. സുന്ദരമായതിലൂടെ ഈശ്വരനിലെത്തുമ്പോലെ ഭീകരമായതിലൂടെയും ഈശ്വരനെ തൊടാന്‍ പഠിക്കൂ. മരണം ജീവിന്റെ മറ്റൊരു മുഖമാണ് എന്ന് നിവേദിത പഠിച്ചു. സ്വാമികള്‍ മഹാസമാധി ആകുന്നതിന്റെ തലേന്ന് ഏതോ ഉള്‍വിളി കേട്ട് നിവേദിത മഠത്തിലെത്തി. സ്വാമിവ്രതബദ്ധനായിരുന്ന ഏകാദശിനാള്‍. ശിഷ്യയ്ക്ക് ഭക്ഷണം കൊടുക്കാന്‍ ഗുരുവിന്റെ ഏകാദശി തടസ്സമായില്ല. ഭക്ഷണം കഴിഞ്ഞപ്പോള്‍ കൈ കഴുകാന്‍ ഗുരു വെള്ളം ഒഴിച്ചുകൊടുക്കും. പിന്നെ ഒരു തൂവാല കൊണ്ട് ശിഷ്യയുടെ കൈകള്‍ തുടച്ചു. ശിഷ്യ പരി ഭവിച്ചു. സ്വാമിജീ, അങ്ങ് എന്താണ് ചെയ്യുന്നത്? ഞാന്‍ അങ്ങേയ്ക്കല്ലേ ഇങ്ങനെ ശുശ്രൂഷ ചെയ്യേണ്ടത്? അങ്ങ് എന്നെ ശുശ്രൂഷിക്കയോ? ഒിവേകാനന്ദന്‍ മൊഴിഞ്ഞു. ക്രിസ്തു ശിഷ്യന്മാരുടെ കാല്‍ കഴുകിയത് നീ വായിച്ചിട്ടില്ലയോ? അത് മനുഷ്യാവതാരത്തിന്റെ പതിനൊന്നാം മണിക്കൂറിലായിരുന്നു എന്ന് നിവേദിത ഓര്‍ത്തു. യോഹന്നാന്റെ സുവിശേഷത്തചന്റ നാം വായിക്കുന്നു. താന്‍ ഈ ലോകം വിട്ട് പിതാവിന്റെ അടുക്കല്‍ പോകുവാനുള്ള നാഴിക വന്നു എന്ന് യേശു അറിഞ്ഞിട്ട് …­അവരെ സ്‌­നേഹിച്ചു… ഒരു തോര്‍ത്ത് എടുത്ത് അരയില്‍ ചുറ്റി ഒരു പാത്രത്തില്‍ വെള്ളം പകര്‍ന്ന് ശിഷ്യന്മാരുടെ കാല്‍ കഴുകുവാനും അരയില്‍ ചുറ്റിയിരുന്ന തോര്‍ത്ത് കൊണ്ട് തുവര്‍ത്തുവാനും തുടങ്ങി. പത്രോസ് ചോദിച്ചതാണ് നിവേദിതയും ചോദിച്ചത്. അങ്ങ് എന്റെ കാല്‍, കഴുകുന്നുവോ? ഗുരുവിന്റെ സമാധി ശിഷ്യയെ തളര്‍ത്തുകയല്ല ചെയ്തത്. അവര്‍ പൂര്‍വ്വവല്‍ ഊര്‍ജ്ജപ്പലയായി. ഭാരതത്തിന്റെ ദേശീയതയിലായി അവരുടെ ശ്രദ്ധ. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ വന്ദേമാതരം ആലപിച്ച് അധ്യയനം തുടങ്ങുന്ന ആദ്യത്തെ വിദ്യാലയമായി അമ്മയുടെത്. രാഷ്ട്രീയപ്രഭാഷണങ്ങളും സാംസ്­കാരിക പ്രവര്‍ത്തനങ്ങളും നിവേദിതയെ ബംഗാളിന്റെ നവോത്ഥാനനായികയായി. മരണം കൂട്ടാന്‍ വന്ന നാള്‍ രാവിലെ ഡാര്‍ജിലിങ്ങിലെ പ്രഭാതസൂര്യനെ നോക്കി അമ്മ പറഞ്ഞു. ഈ ദുര്‍ബ്ബലനൗക മുങ്ങുകയാണ്. എങ്കിലും പ്രഭാതപൂരിതമായ സൂര്യോദയമാണ് ഞാന്‍ കാണുന്നത്. ഹിമവല്‍സാനുവില്‍ അന്ത്യവിശ്രമം കൊള്ളുന്ന അമ്മ അവശേഷിപ്പിച്ച മാതൃക. നമുക്ക് പിന്‍മാറുക. ഭാരതത്തെ സ്‌­നേഹിക്കുക. ഭാരത്തിലൂടെ ഈശ്വരനെ കണ്ടെത്തുക. ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവാന്‍ നിബോധിത, ഗുരു ശിഷ്യയെ വിളിച്ച വാക്കുകള്‍ മറക്കാതിരിക്കുക. ഉണരുക, ഉണരുക, ഉണരുക മഹാമനസ്സേ എന്ന് വിവേകാനന്ദന്‍ മാര്‍ഗരറ്റിനോട് പറഞ്ഞു. മാര്‍ഗരറ്റ് ആയിരുന്ന നിവേദിത നമ്മോട് പറയുന്നതും മറ്റൊന്നുമല്ല. അതാണ് നിവേദിതയുടെ ഒസ്യത്ത്.