ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള ധാരണാപത്രത്തിന് അംഗീകാരം

11:35am 23/6/2016
Newsimg1_75592309
ന്യൂദല്‍ഹി;മൂലധന സമാഗ്രികളുടെ നിര്‍മ്മാണത്തില്‍ സാങ്കേതികവിദ്യലഭ്യമാക്കുന്നതിന് ഇന്ത്യയും ജര്‍മ്മനിയും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രി സഭായോഗം അംഗീകാരം നല്‍കി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25 ന് ജര്‍മ്മനിയില്‍ നടന്ന വ്യവസായ പ്രദര്‍ശനത്തില്‍ വച്ചാണ് ധാരാണാപത്രത്തില്‍ ഒപ്പുവച്ചത്.ഇത്പ്രകാരം ജര്‍മ്മനിയിലെ പ്രമുഖവ്യവസായഗവേഷണസ്ഥാപനമായ സ്റ്റീന്‍ബീസ് ജിഎംബിഎച്ച്ആയിരിക്കും നിര്‍മ്മാണ മേഖലയിലെ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സാങ്കേതികവിദ്യ പ്രദാനം ചെയ്യുക.

ഇന്ത്യയുടെ മൂലധന സാമഗ്രിമേഖലയില്‍ വ്യാവസായിക സാങ്കേതികവിദ്യലഭ്യമാക്കുന്നതിലുള്ള ഒരു ചട്ടക്കൂടാണ് ഈ ധാരണാപത്രം. വിവിധ പൊതുമേഖലാസ്ഥാപനങ്ങള്‍ക്കു ംഇതിന്റെ പ്രയോജനം ലഭിക്കും. ആവശ്യമായ സാങ്കേതികവിദ്യകള്‍ നിര്‍ണ്ണയിക്കുക, സാങ്കേതിക വിദ്യാമേഖലയില്‍ സഹകരണം ഉറപ്പാക്കുക, നിലവിലുള്ള സാങ്കേതികവിദ്യാ ഇന്‍സ്റ്റിറ്റിയൂട്ടുകളുടെ നിലവാരം ഉയര്‍ത്തുക, ഇന്ത്യയില്‍ ഗ്രീന്‍ഫീല്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുകതുടങ്ങിയവ ധാരണാപത്രത്തില്‍ ഉള്‍പ്പെടുന്നു.*****

ടെക്‌സ്റ്റൈല്‍ അപ്പാരല്‍ മേഖലയില്‍ തൊഴിലവസര സൃഷ്ടിക്കുംകയറ്റുമതി പ്രോത്സാഹനത്തിനുമുള്ള പ്രത്യേക പാക്കേജ് നടപ്പാക്കും