ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യദിനാഘോഷ പരേഡ് ഓഗസ്റ്റ് 14-ന് നേപ്പര്‍വില്ലില്‍

09:41am 9/8/2016
Newsimg1_16625641
ഷിക്കാഗോ: ദേശസ്‌നേഹമുണര്‍ത്തുന്ന ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യദിനാഘോഷ പരേഡ് വിവിധ മലയാളി സംഘടനകളുടേയും, ഗോപിയോ ഷിക്കാഗോയുടേയും നേതൃത്വത്തില്‍ ആഘോഷിക്കുന്നതാണ്. നേപ്പര്‍വില്‍ സെന്‍ട്രല്‍ ഹൈസ്കൂളില്‍ (440 Aurora Ave, Naperville) ഓഗസ്റ്റ് 14ന് 2.30-നു പരേഡ് ആരംഭിക്കും. പരേഡില്‍ പങ്കെടുക്കുന്നതിന് എല്ലാ മലയാളി സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നു.

അറുപതോളം ഫ്‌ളോട്ടുകളാണ് നേപ്പര്‍വില്‍ ഇന്ത്യന്‍ കമ്യൂണിറ്റി ഒരുക്കുന്നത്. പരേഡില്‍ ഇല്ലിനോയ്‌സ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഇവലേയിന്‍ സല്‍ഗുനേറ്റി മുഖ്യാതിഥിയായിരിക്കും. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. ആസിഫ് സയിദ്, മേയര്‍മാര്‍, സെനറ്റര്‍മാര്‍ എന്നിവരും പങ്കെടുക്കും.

പരേഡില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസിനെ 847 561 8402 എന്ന നമ്പരില്‍ ബന്ധപ്പെടുകയോ, നേപ്പര്‍വില്‍ സെന്‍ട്രല്‍ ഹൈസ്കൂളില്‍ 2.30-നു എത്തുകയോ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. പരേഡിനു ശേഷം പ്രശസ്ത ബോളിവുഡ് ഗായകന്‍ സുനിധി ചൗഹാന്റെ നേതൃത്വത്തില്‍ സംഗീതനിശയും, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൃത്തവും ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്ന് സംഘാടര്‍ അറിയി­ച്ചു.