07:11 am 19/6/2017
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒന്നാം റൗണ്ടില്‍ തങ്ങളെ പരാജയപ്പെടുത്തിയ ഇന്ത്യക്ക് ഫൈനലില്‍ കപ്പെടുത്ത് പാകിസ്താന് മറുപടി നല്കി. അതും 180 റണ്‍സിന്റെ അത്യുജ്വല ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് നാല് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു. മറുപടി ബാറ്റിനിറങ്ങിയ ഇന്ത്യ 30.3 ഓവറില്‍ 158 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. സെഞ്ച്വറി നേടിയ ഫഖര്‍ സമാന്റെ ഇന്നിങ്സാണ് പാകിസ്താന് മികച്ച സ്കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിനിറങ്ങിയ ഇന്ത്യയെ പാക് ബൗളര്‍മാര്‍ വെള്ളം കുടിപ്പിച്ചു. മുഹമ്മദ് ആമിറും ഹസന് അലിയും മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷബദ് ഖാന് രണ്ട്് വിക്കറ്റ് വീഴ്ത്തി. ഒട്ടേറെ ടൂര്‍ണമെന്റ് ഫൈനലുകളില്‍ തങ്ങളെ തോല്പിച്ച ഇന്ത്യയോടുള്ള മധുര പ്രതികാരമാണ് പാകിസ്താന് ഈ ജയം.