ഇന്ത്യയ്‌ക്കെതിരെ ആണവയുദ്ധം നടത്തുമെന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ്

11:30AM 8/8/2016
download (1)
കറാച്ചി: കാഷ്മീര്‍ പ്രശ്‌നത്തിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തില്‍ പാക്കിസ്ഥാന്റെ പിന്തുണയോടെ ഇന്ത്യയ്‌ക്കെതിരെ ആണവയുദ്ധം നടത്തുമെന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സെയ്ദ്് സലാഹുദീന്‍. കാഷ്മീരിലെ അക്രമങ്ങള്‍ ഇന്ത്യ അവസാനിപ്പിച്ചില്ലെങ്കില്‍ പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ തീര്‍ച്ചയായും യുദ്ധമുണ്ടാകും. സായുധ ജിഹാദ് മാത്രമാണ് പ്രശ്‌ന പരിഹാരത്തിനു കാഷ്മീര്‍ ജനതയ്ക്ക് മുന്നിലുള്ള ഏക പോംവഴി. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പിന്തുണച്ചാല്‍ ഇന്ത്യക്കെതിരെ ആണവ യുദ്ധം നടത്തുമെന്നും സലാഹുദീന്‍ പറഞ്ഞു.

കാഷ്മീര്‍ ജനത ഇനി യാതൊരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും തയാറാവില്ല. കാഷ്മീരിലെ സ്വാതന്ത്ര പോരാട്ടത്തിനു രാഷ്ട്രീയവും ഭരണഘടനാപരവുമായ പിന്തുണ നല്‍കാന്‍ പാക്കിസ്ഥാന്‍ ഉത്തരാവാദിത്തമുണ്ട്. മോദി സര്‍ക്കാര്‍ കാഷ്മീര്‍ ജനതയ്ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നും സലാഹുദീന്‍ പറഞ്ഞു.