ഇന്ത്യാന പോലീസ് ഓഫീസര്‍മാരുടെ കൂട്ടരാജി; ക്രമസമാധാനം അവതാളത്തില്‍

07:29 pm 17/12/2016
– പി.പി. ചെറിയാന്‍
Newsimg1_10413688
ഇന്ത്യാന: ടൗണ്‍ ഓഫീഷ്യല്‍സുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സെന്‍ട്രല്‍ ഇന്ത്യാന ടൗണിലെ മുഴുവന്‍ പോലീസ് ഓഫീസര്‍മാരും രാജി സമര്‍പ്പിച്ചതു സിറ്റിയില ക്രമസമാധാന നില അവതാളത്തിലാക്കി.ഇന്ത്യാന പോലീസാണ് 60 മൈല്‍ വടക്ക് സ്ഥിതി ചെയ്യുന്ന ടൗണിലുള്ള ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് ലോക്കല്‍ പോലീസിന്റെ സേവനം ലഭിക്കാത്ത സാഹചര്യം വളരെ ഗൗരവത്തോടെയാണ് സിറ്റി അധികൃതര്‍ നോക്കി കാണുന്നത്.

സിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ ക്രമിനലുകളാണെന്ന അധികാരം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുമുപയോഗിക്കുന്നുണ്ടെന്നും പോലീസ് ഓഫീസര്‍മാര്‍ കുറ്റപ്പെടുത്തുന്നു.

എന്നാല്‍ കൗണ്‍സില്‍ മെമ്പര്‍മാര്‍ക്കെതിരേയും കുടുംബാംഗങ്ങള്‍ക്കെതിരേയും കേസ്സുകള്‍ കെട്ടി ചമക്കുന്നു എന്നാണ് കൗണ്‍സില്‍ അംഗങ്ങളുടെ പരാതി.പോലീസ് ഓഫീസര്‍മാരും, സിറ്റി കൗണ്‍സിലും തമ്മില്‍ നടക്കുന്ന ശീത സമരം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നത് സാധാരണ പൗരന്മാരാണ്.