ഇന്ത്യാ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ നേതാക്കള്‍ക്ക് ഊര്‍ശ്ലേമില്‍ സ്‌നേഹവിരുന്ന്

– ജീമോന്‍ റാന്നി
Newsimg1_37361742
ഹൂസ്റ്റണ്‍ : ഇന്ത്യാ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ പ്രവര്‍ത്തകര്‍ ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനമായ ഊര്‍ശ്ലേം അരമനയില്‍ ഭദ്രാസന മെത്രാപ്പൊലീത്താ അലക്‌സിയോസ് മാര്‍ യൂസേബിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ സ്‌നേഹ വിരുന്ന് നല്‍കി.

നവംബര്‍ 21നു വൈകിട്ട് ഏഴിന് അരമനയില്‍ കൂടിയ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റിയുടെ പ്രത്യേക യോഗത്തിനുശേഷമായിരുന്നു സ്‌നേഹ വിരുന്ന്.

യോഗത്തില്‍ റവ. കെ. ബി. കുരുവിള പ്രാരംഭ പ്രാര്‍ഥന നടത്തി. തുടര്‍ന്ന് അഭിവന്ദ്യ തിരുമേനി സങ്കീര്‍ത്തനം 15–ാം അധ്യായം ആധാരമാക്കി ഹൃദയസ്പര്‍ക്കായ ദൂത് നല്‍കി. തുടര്‍ന്ന് ഹൂസ്റ്റണിലെ എക്യുമെനിക്കല്‍ കൂട്ടായ്മയുടെ സുഗമമായ നടത്തിപ്പിന് എല്ലാ വൈദീകരും ആത്മാര്‍ത്ഥമായി സഹകരിയ്ക്കണമെന്ന് തിരുമേനി ഉദ്‌ബോധിപ്പിച്ചു. ഹൂസ്റ്റണിലെ ക്ലര്‍ജി ഫെലോഷിപ്പ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുമേനിയുടെ നിര്‍ദ്ദേശപ്രകാരം റവ. കെ. ബി. കുരുവിളയെ ക്ലര്‍ജി ഫെലോഷിപ്പ് കോര്‍ഡിനേറ്റിംഗ് സെക്രട്ടറി തിരഞ്ഞെടുത്തു. ആദ്യ ക്ലര്‍ജി ഫെലോഷിപ്പ് 2017 ജനുവരി 9നു വൈകിട്ട് ഏഴിന് അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൂസേബിയോസ് മെത്രാപ്പൊലീത്തായുടെ അധ്യക്ഷതയില്‍ കൂടും

യോഗത്തില്‍ വന്നുചേര്‍ന്ന ഏവര്‍ക്കും പ്രസിഡന്റ് വെരി. റവ. ഫാ. സഖറിയാ പുന്നൂസ് കോര്‍ എപ്പിസ്‌കോപ്പാ, സെക്രട്ടറി രവി വര്‍ഗീസ് പുളിമൂട്ടില്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി. പിആര്‍ഒ റവ. കെ. ബി. കുരുവിള അറിയിച്ചതാണിത്.