ഇന്ത്യാ പ്രസ്സ് ക്ലബ്­ : ചിക്കാഗോ ചാപ്റ്ററിന് പുതിയ നേതൃത്വം

09:36AM
22/2/2016
അനിലാല്‍ ശ്രീനിവാസന്‍
Newsimg1_9507480

ചിക്കാഗോ: ഇന്ത്യാ പ്രസ്സ് ക്ലബ്­ ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA) യുടെ ചിക്കാഗോ ചാപ്റ്ററിന്റെ 2016­17 പ്രവര്‍ത്തനങ്ങള്‍ക്കായി ബിജു സക്കറിയ പ്രസിഡന്റ്­ ആയി പുതിയ നേതൃത്വം ചുമതലയേറ്റു. ജോയിച്ചന്‍ പുതുക്കുളം (വൈസ് പ്രസിഡന്റ്­ ), അനിലാല്‍ ശ്രീനിവാസന്‍ (സെക്രട്ടറി ), പ്രസന്നന്‍ പിള്ള ( ജോയിന്റ് സെക്ര ട്ടറി), ബിജു കിഴക്കെക്കുറ്റ് (ട്രഷറര്‍) എന്നിവരാണ്­ മറ്റു ഭാരവാഹികള്‍.

ഇല്ലിനോയിസിലെ വെസ്റ്റ് മോണ്ടിലുള്ള യൂസ് (Yu’s ) റസ്റ്റോറന്റില്‍ വച്ച് നടന്ന ഡയറക്ടര്‍ ബോര്‍ഡ്­ മെമ്പര്‍മാരുടെ യോഗത്തിലാണ് പുതിയ ഭരണ സമിതി തെരഞ്ഞെടുക്കപ്പെട്ടത്. ജോസ് കണിയാലി, ശിവന്‍ മുഹമ്മ, ചാക്കോ മറ്റത്തിപറമ്പില്‍, മാത്തുക്കുട്ടി ആലുംപറമ്പില്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ചിക്കാഗോ ചാപ്റ്റര്‍ മുന്‍ പ്രസിഡന്റും ഇപ്പോള്‍ നാഷണല്‍ പ്രസിഡന്റ്­ ശിവന്‍ മുഹമ്മക്ക് യോഗം ആശംസകള്‍ അര്‍പ്പിച്ചു . 2015 നവംബറില്‍ ചിക്കാഗോയില്‍ വച്ച് നടത്ത പ്പെട്ട നാഷണല്‍ കണ്‍വെന്‍ഷന്‍ പരിപാടികള്‍ ചെയര്‍മാനും മുന്‍ പ്രസിഡന്റുമായ ജോസ് കണിയാലിയുടെ നേതൃത്വത്തില്‍
അംഗങ്ങള്‍ വിലയിരുത്തി.