ഇന്ത്യൻ ആക്രമണത്തിൽ ഏഴു സൈനികർ കൊല്ലപ്പെട്ടതായി പാകിസ്താൻ

04:57 PM 14/11/2016
army-story_647_092916065614
ഇസ്ലാമാബാദ്: ഇന്ത്യൻ സേന നടത്തിയ ആക്രമണത്തിൽ ഏഴു സൈനികർ കൊല്ലപ്പെട്ടതായി പാകിസ്താൻ. ഞായറാഴ്ച രാത്രിയിൽ ഇന്ത്യൻ അതിർത്തി രക്ഷാസേന ഷെല്ലാക്രമണം നടത്തിയെന്നാണ് പാക് അധികൃതർ പറയുന്നത്.

കശ്മീരിലെ ഭീംബർ മേഖലയിലെ നിയന്ത്രണരേഖയിലാണ് സംഭവം. വലിയ പീരങ്കികളും ടാങ്ക് പ്രതിരോധ മിസൈലുകളുമാണ് ഇന്ത്യ ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് പാക് അധികൃതർ നൽകുന്ന വിവരം. എന്നാൽ, പാകിസ്താന് പരാതിയുണ്ടെങ്കിൽ രേഖാമൂലം നൽകാൻ ഇന്ത്യൻ ഹൈക്കമീഷണർ ഗൗതം ബംബാവാലെ അറിയിച്ചതായി എൻ.ഡി ടിവി റിപ്പോർട്ട് ചെയ്തു.

സെപ്റ്റംബർ 29ന് അതിർത്തി കടന്നു പാക് അധീന കശ്മീരിൽ ഇന്ത്യൻ അതിർത്തി രക്ഷാസേന ആക്രമണം നടത്തിയിരുന്നു. എന്നാൽ, ആക്രമണം നടന്നിട്ടില്ലെന്നാണ് പാക് അധികൃതരുടെ വിശദീകരണം.