ഇന്ത്യൻ ടെലിവിഷൻ ചാനലുകളുടെ പ്രക്ഷേപണത്തിന്​ പാകിസ്​താനിൽ വിലക്ക് ഏർപ്പെടുത്തി

O 7:21 PM 1 /10/2016
download (6)

ന്യൂഡൽഹി: പാക്​ സിനിമ താരങ്ങളെ ബോളിവുഡ്​ വിലക്കിയതിന്​ മറുപടിയുമായി പാകിസ്​താൻ. ഇന്ത്യൻ ടെലിവിഷൻ ചാനലുകളു​െട പ്രക്ഷേപണത്തിന്​ പാകിസ്​താനിൽ വിലക്ക് ഏർപ്പെടുത്തി ​. ഒക്​ടോബർ 15നകം ഇന്ത്യൻ ചാനലുകൾ പ്രക്ഷേപണം ചെയ്യുന്നത്​ അവസാനിപ്പിച്ചില്ലെങ്കിൽ കേബ്​ൾ നെറ്റ്​വർക്കുകൾക്കും ചാനലുകൾക്കുമെതിരെ ശക്​തമായ നടപടിയുണ്ടാകുമെന്ന്​ പാകിസ്​താൻ ഇലക്​ട്രോണിക്​ മീഡിയ റെഗുലേറ്ററി അതോറിറ്റി നിർദേശം നൽകി.
നിരവധി ​പ്രാദേശിക കേബ്​ൾ ശൃംഖലകൾ അനുമതിയില്ലാതെ ഇന്ത്യൻ ടോക്​ ഷോകളും റിയാലിറ്റി ഷോകളും പ്രക്ഷേപണം ​െചയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.

ഉറി ഭീകരാക്രമണത്തി​െൻറ പശ്ചാത്തലത്തിൽ നിര്‍മാതാക്കളുടെ സംഘടനയായ ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പാകിസ്​താൻ താരങ്ങൾക്ക്​ ബോളിവുഡിൽ വില​േക്കർപ്പെടുത്തിയിരുന്നു.

WRITE YOUR COMMENTS