ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഥേഴ്സ് (ഇൻസ) കേരള ഘടകം സംഘടിപ്പിക്കുന്ന നെൽസൺ മണ്ടേല ദിനാചരണം 18 നു

03:20pm 14/7/2016
images (2)

കൊച്ചി . ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഥേഴ്സ് (ഇൻസ) കേരള ഘടകം സംഘടിപ്പിക്കുന്ന നെൽസൺ മണ്ടേല ദിനാചരണം 18 നു വൈകിട്ട് നാലിനു ജി ഓഡിറ്റോറിയത്തിൽ നടക്കും. ദക്ഷിണാഫ്രിക്കൻ ഭരണഘടനാ കമ്മിറ്റിയംഗം പ്രഫ രവിവർമ കമാർ ഉദ്ഘാടനം ചെയ്യും. ഇൻസ പ്രസിഡന്റ് ജസ്റ്റിസ് കെ.സുകുമാരൻ അധ്യക്ഷത വഹിക്കും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ വിവിധ വിഷയങ്ങളിൽ ബന്ധപ്പെട്ടു കിടക്കുന്നതു ചർച്ച ചെയ്യും. ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന മനുസരിച്ചാണ് ദിനാചരണം സംഘടിപ്പിക്കുന്നതെന്ന ഭാരവാഹികളായ ജസ്റ്റിസ് കെ. സുകുമാരൻ, സുന്ദരം ഗോവിന്ദ് എന്നിവർ പറഞ്ഞു.