ഇന്ത്യ-ഇംഗ്​ളണ്ട്​ മൂന്നാം ക്രിക്കറ്റ്​ ടെസ്​റ്റിലെ ഒന്നാം ഇന്നിങ്​സിൽ ഇന്ത്യ 417 റൺസിന്​ പുറത്തായി

05:06 pm 28/11/2016

images (2)
മൊഹാലി: ഇന്ത്യ-ഇംഗ്​ളണ്ട്​ മൂന്നാം ക്രിക്കറ്റ്​ ടെസ്​റ്റിലെ ഒന്നാം ഇന്നിങ്​സിൽ ഇന്ത്യ 417 റൺസിന്​ പുറത്തായി. മൽസരത്തിൽ രവീന്ദ്ര ജഡേജക്ക്​ സെഞ്ചുറി നഷ്​ടമായി. ജഡേജ 90 റൺസിന്​ പുറത്താവുകയായിരുന്നു. നേരത്തെ ഇംഗള്​ണ്ട്​ ഒന്നാം ഇന്നിങിസിൽ ​ 283 റൺസിന്​ പുറത്തായിരുന്നു. ഇതോടു കൂടി ഇന്ത്യക്ക്​ 134 റൺസി​െൻറ ഒന്നാം ഇന്നിങ്​സ്​​ ലീഡായി.
രണ്ടാം ഇന്നിങ്​സിൽ ബാറ്റിങ്​ തുടങ്ങിയ ഇംഗ്​ളണ്ട്​ വിക്കറ്റ്​ നഷ്​ടമില്ലാതെ 17 റൺസ്​ എന്ന നിലയിലാണ്​.

കോഹ് ലിക്കൊപ്പം ചേര്‍ന്ന് 48 റണ്‍സും രവീന്ദ്ര ജദേജയെ കൂടെക്കൂട്ടി 67 റണ്‍സും കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ ഇന്നിങ്സ് ലീഡിനരികിലത്തെിച്ച അശ്വിന്‍, മനോഹരമായി ബാറ്റുവീശി അര്‍ധസെഞ്ച്വറിയും (72 റൺസ്​) മൊഹാലിയില്‍ കുറിച്ചു. 82 പന്തുകളില്‍നിന്ന് എട്ടു ബൗണ്ടറികള്‍ നേടിയാണ് അശ്വിന്‍ തന്‍െറ അര്‍ധശതകം നേടിയത്. ​കോലിയുടെയും, ജഡേജയുടെയും, അശ്വി​െൻറയും രക്ഷപ്രവർത്തനമാണ്​ ഇന്ത്യയെ ഭേദപ്പെട്ട സ്​കോറിലേക്ക്​ നയിച്ചത്​.