ഇന്ത്യ ഉണര്‍ന്നാല്‍ ലോകം തലകുനിക്കുമെന്ന് മോഹന്‍ലാല്‍

08’36 am 22/9/2016
images (6)
കോട്ടയം: ഉറിയിലെ ഭീകരാക്രമണത്തില്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ ബ്ലോഗിലൂടെയാണ് താരം വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇന്ത്യയെ ഉറങ്ങുമ്പോള്‍ ആക്രമിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ എന്നതിനാലാണ് ഭീകരര്‍ ഉറിയില്‍ ആക്രമണം നടത്തിയത് എന്ന് മോഹന്‍ലാല്‍ പറയുന്നു. ഏതു ഭീകരപ്രവര്‍ത്തനവും ലജ്ജാകരമാണ്. ഉറങ്ങിക്കിടക്കുന്നവരെ ആക്രമിക്കുകയും കൊല ചെയ്യുകയും ചെയ്യുക എന്നത് ഭീരുത്വത്തിന്റെ അങ്ങേയറ്റമാണ് എന്ന് വ്യാസമഹാഭാരതം തെളിയിച്ചിട്ടുണെ്്ടന്നും അദ്ദേഹം പറയുന്നു.

ഇന്ത്യ ഉണര്‍ന്നാല്‍ ലോകം തലകുനിക്കും എന്നത് ചരിത്രസത്യമാണ്. തന്റെ ജീവിതത്തില്‍ നിന്ന് ഒരാള്‍ അടര്‍ന്നുപോയതുപോലെയാണ് ഉറിയിലെ സൈനികരുടെ മരണം വേദനിപ്പിക്കുന്നത്. പ്രതിരോധിക്കേണ്്ട സമയത്ത് പ്രതിരോധിക്കുകയും തിരിച്ചടിക്കേണ്്ട സമയത്ത് തിരിച്ചടിക്കുകയും വേണമെന്നും അതിനായി രാജ്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും മോഹന്‍ലാല്‍ പറയുന്നു.

സൈനികസേവനം അവരുടെ ജോലിയല്ലേ എന്നു ചോദിക്കുന്നവരെ ചാരുകസേര ബുദ്ധിജീവികള്‍ എന്നും താരം വിശേഷിപ്പിക്കുന്നു.