ഇന്ത്യ കബഡി ലോകകപ്പ് ചാമ്പ്യന്മാര്‍

08:37 am 23/10/2016

Newsimg1_44197297

അഹമ്മദാബാദ്: ഇറാനെ കീഴടക്കി ഇന്ത്യ കബഡി ലോകകപ്പ് ചാമ്പ്യന്മാരായി. 3829 എന്ന സ്‌കോറിനായിരുന്നു ഇന്ത്യയുടെ വിജയം. കഴിഞ്ഞ രണ്ട് തവണയും ഇറാനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. ആദ്യ പകുതിയില്‍ പിന്നിട്ടു നിന്ന ശേഷം ശക്തമായി തിരിച്ചു വന്നായിരുന്നു ഇന്ത്യയുടെ ചുണക്കുട്ടികള്‍ കലാശപ്പോരില്‍ വിജയിച്ചത്. ഇടവേളക്ക്? പിരിയുമ്പോള്‍ ഇറാന്‍ 1813 ന് മുന്നിലായിരുന്നു. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ശേഷം എല്ലാ മത്സരവും ജയിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്.

എതിരാളികളെ എല്ലാം നിഷ്പ്രഭരാക്കിയ പ്രകടനങ്ങളായിരുന്നു ഇന്ത്യയുടേത്. ഇന്നലെ നടന്ന സെമിയില്‍ തായ്‌ലന്റിനെ 20 നെതിരെ 73 പോയിന്റുകള്‍ക്ക് തകര്‍ത്തായിരുന്നു ഇന്ത്യ കലാശപ്പോരിന് അര്‍ഹത നേടിയത്. ഇറാനാകട്ടെ ദക്ഷിണ കൊറിയയെ അട്ടിമറിച്ചായിരുന്നു തുടര്‍ച്ചയായ മൂന്നാം തവണയും ഫൈനലിലെത്തിയത്. ഒരു മത്സരം പോലും തോല്‍ക്കാതെയായിരുന്നു ഇറാന്റെ ഫൈനല്‍ പ്രവേശനം.