09:45AM 27/6/2016
കാഠ്മണ്ഡു: ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഉപഗ്രഹ സംവിധാനം ഏര്‍പ്പെടുത്താന്‍ ധാരണ. ഇന്ത്യ-നേപ്പാള്‍ ബൗണ്ടറി വര്‍ക്കിംഗ് ഗ്രൂപ്പിന്റെ യോഗത്തിലാണ് തീരുമാനം. അതിര്‍ത്തിയിലെ 8000ത്തിലധികം വരുന്ന പില്ലറുകളെ നാവിഗേഷന്‍ സാറ്റലൈറ്റുമായി ബന്ധിപ്പിക്കാനാണ് തീരുമാനം. സംവിധാനത്തിനായി ബൗണ്ടറി ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റമാണ് ഉപയോഗിക്കുക. നേപ്പാള്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.