ഇന്ത്യ- പാക് മത്സരത്തിൽ വീണ്ടും മഴ

07:40 am 5/6/2017


എ​ജ്ബാ​സ്റ്റ​ൺ: ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ- പാക് മത്സരത്തിൽ മഴ വീണ്ടും . ഇന്ത്യയുടെ കൂറ്റൻ സ്കോറായ 319നെതിരെ 324 റൺസ് വിജയലക്ഷയവുമായി ബാറ്റിംഗിനിങ്ങിയ പാക്കിസ്ഥാനും മഴ വില്ലനായി. പാക്കിസ്ഥാൻ 4.4 ഓവറിൽ 22 റൺസെടുത്തു നിൽക്കെയാണ് മൂന്നാമതും മഴയെത്തിയത്. ഇതോടെ വീണ്ടും കളി തടസപ്പെട്ടു. പിന്നീട് അവരുടെ വിജയലക്ഷ്യം 41 ഓവറിൽ 281 ആയി പുനക്രമീകരിക്കുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അവർ 15 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 76 റൺസെടുത്തിട്ടുണ്ട്.

22 പന്തിൽ 12 റൺസെടുത്ത അഹമ്മദ് ഷെഹ്സാദും 12 പന്തിൽ എട്ടു റൺസെടുത്ത ബാബർ അസമും ആണ് പുറത്തായത്. അസ്ഹർ അലി 47 റൺസോടെയും മുഹമ്മദ് നാല് റൺസോടെയും ക്രീസിലുണ്ട്. ഇന്ത്യക്കായി ഭുവനേശ്വർ കുമാറും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.